Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
വരാൻ പത്തു മണി കഴിഞ്ഞിരുന്നു. മദ്യപിച്ചിട്ടാവും വരാൻ വൈകിയത് എന്നോർത്ത അശ്വതിക്ക് ചെറിയ തോതിൽ സങ്കടം വന്നിരുന്നു. കുടിച്ചിട്ടാണെങ്കിലും നേരത്തെയിങ്ങു വന്നൂടെ..
വാതിൽ തുറന്നപ്പോൾ നോട്ടം മാറ്റി ഉള്ളിലേക്ക് കയറുന്ന പ്രസാദിന്റെ മണം പിടിച്ചെടുക്കാൻ അവൾ ശ്രമിച്ചു. അവളുടെയുള്ളിൽ സന്തോഷത്തിന്റെ നിറപ്പൂതിരിയായിരുന്നു കത്തിയത്.
ഏട്ടൻ കുടിച്ചിട്ടില്ല. പക്ഷെ മുഖത്ത് എന്തോ ഒരു തരം മ്ലാനത..
കലങ്ങിയ കണ്ണുകൾ തുടച്ച് അവളവന്റെ പുറകെ പോയി.
“ഏട്ടാ...”
“ഏട്ടാ...”
റൂമിലേക്ക് കയറും മുൻപേ അവൻ നിന്നു.
“ഏട്ടാ എന്തു പറ്റി ഒരു വയ്യായ്ക പോലെ..?”
“ഒന്നുമില്ല..”
“അല്ല എന്തോ ഉണ്ട് പറയ്..”
“ഇന്ന് നല്ല വർക്ക് ഉണ്ടായിയുന്നു.. ക്ഷീണം.”
അത് കേട്ടപ്പോൾ അവൾക്ക് വല്ലാതെയായി.
“വേഷം മാറ്.. ഞാൻ ജ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. കൊണ്ടു വരാം..”
അവൾ വേഗം അവരുടെ കൊച്ചു കിച്ചണിലേക്ക് നടന്നു.
ഒരു നിമിഷം ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി അവൻ ഷർട്ട് അഴിച്ചു കൊളുത്തി. റാക്കിൽ നിന്ന് ലുങ്കി എടുത്ത് പുറത്തേക്ക് വന്നു.
ചൂതാട്ടത്തിൽ നഷ്ടപ്പെട്ട പൈസ ആയിരുന്നു അവന് വിഷയം. ഒന്ന് നേടിയെടുത്ത് ഒരുപാട് പൈസ കയ്യിൽ വന്ന നിമിഷമായിരുന്നു. പക്ഷെ എല്ലാം ഇന്ന് നഷ്ട്ടെപ്പെട്ടു. പണിയെടുത്തുണ്ടാക്കുന്ന പൈസയിൽ ഒന്നും നേടാനാവില്ല. അതിൽ കൂടുതൽ ഉണ്ടാക്കിയാൽ കുടുംബവുമായി ഇവിടുന്ന് മാറാമെന്നാണ് അവൻ കരുതിയത്. അതിന് കണ്ടു പിടിച്ച വഴിയായിരുന്നു ചൂതാട്ടം..! പക്ഷെ അതൊരു അല്പബുദ്ധിയായി പോയി.
“ഏട്ടാ..ഇത് കുടിക്ക്.. ക്ഷീണമൊക്കെ ഒന്ന് പോവട്ടെ..”
അശ്വതി ജ്യൂസുമായി അവന്റെ അടുക്കലെത്തി.
“എനിക്ക് വേണ്ട നി കുടിക്ക്..”
“ഞാനൊക്കെ കുടിച്ചു..”
ഗ്ലാസ് അവന്റെ കയ്യിൽ പിടിപ്പിച്ച് സാരി തലപ്പ് കൊണ്ട് കൈ തുടച്ചു നിന്നു. അവനത് പകുതി വരെ കുടിച്ച് മേശയിൽ വച്ചു.
“ഏട്ടാ.. നല്ല കഷ്ടമുള്ള പണിയാണോ അവിടെ..?”
“മ്മ് അത്യാവിശ്യം..”
“കുളിച്ചിട്ട് വാ.. ഭക്ഷണം എടുത്ത് വെക്കാം..”
“നി കഴിച്ചോ..?”
“ഏട്ടൻ വരാൻ വൈകിയപ്പോ..”
“മക്കളോ..?”
“അവരും കഴിച്ചു.”
“മ്മ്..”
പ്രസാദ് ബാത്‌റൂമിലേക്ക് നടന്നു. അവളവിടെ ഡിനിംഗ് മേശയുടെ ചെയറിലിരുന്ന് ചിന്തിക്കുകയാണ്. ഏട്ടന് കിട്ടേണ്ട പൈസക്ക് നിയന്ത്രണം വരുത്തിയത് ശരിയാണോ എന്ന തരത്തിൽ. സാരമില്ല പകുതി എന്നെ
💬 Comments
View all comments