Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
നടന്നു വന്ന അശ്വതിയെ വകവെക്കാതെ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. പുറകെ അവളും. കുടിക്കാനോ മറ്റോ പോവുകയാണെന്ന് പേടിച്ചിരുന്നു അശ്വതി.
അവൻ താഴെയിറങ്ങി നേരെ മാധവന്റെ അടുത്തേക്ക്. പക്ഷെ അയാളവിടെ എത്തിയിട്ടില്ലായിരുന്നു. ദേഷ്യത്തോടെ അവൻ പിറു പിറുത്തു കൊണ്ട് തിരിച്ചു വന്നു.
നന്നായിപ്പോയി എന്ന ഭാവമായിരുന്നു അശ്വതിയുടെ മുഖത്ത്.
“നിന്നെ എപ്പോ കെട്ടി കൊണ്ടു വന്നോ അന്ന് തുടങ്ങിയതാ എന്റെ ഗതികേട്..”
വാതിൽ പടിമ്മൽ നിൽക്കുന്ന അവളുടെ മുഖം നോക്കി ദേഷ്യത്തോടെ പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു.
കണ്ണ്നീർ തളം കെട്ടിയ മിഴികളുമായി അവൾക്കാ വാക്കുകൾ സഹിക്കാനായില്ല. വാതിലടച്ച് ഡിനിംഗ് ടേബിളിന്റെ മുൻപിൽ കുറച്ചു നേരമിരുന്നു. മണം മാറാത്ത പുതിയ വസ്ത്രങ്ങളെയും നോക്കി.
അവളവന്ന് താഴെ പായ വിരിച്ചാണ് കിടന്നത്.
അടുത്ത ദിവസം രാവിലെ തന്നെ പ്രസാദ് പണിക്കിറങ്ങി. മില്ലിൽ നിന്നാണ് അവന് വിവരം കിട്ടുന്നത് മാധവൻ സ്ഥലത്തില്ലാ എന്നത്.
ഉച്ചയായിരുന്നു അശ്വതി അതറിയാൻ വേണ്ടി. പതിനൊന്നര മണി കഴിഞ്ഞിട്ടും കാറിന്റെ ശബ്ദവും കേട്ടില്ല. ആൾടെ ഒരനക്കവുമില്ല. എന്തു പറ്റിയെന്നറിയാൻ ഒരു വേള അവൾ താഴേക്ക് ചെന്നിരുന്നു. പതിവായി യാത്ര ചെയ്യുന്ന കാറവിടെയില്ല . ഷെഡിൽ ഒരു ആഡംബര കാർ മാത്രം. വീടും പൂട്ടിയിട്ട്. മാധവൻ എവിടെ പോയതെന്നറിയാൻ അവൾക്കൊരു ആകാംഷ തോന്നിയിരുന്നു. കാരണം കഴിഞ്ഞ ദിവസം അയാളുടെ മുൻപിൽ അത്ര നല്ലതല്ലായിരുന്നല്ലോ..
തടി മില്ലിൽ, പ്രസാദ് വീണ്ടും ചൂതാട്ടം തുടങ്ങി. ഇത്തവണ ചതിക്കുഴിയിൽ പെടാതെ പൈസ ഉണ്ടാക്കണം എന്നായിരുന്നു അവന്റെ ചിന്ത.
സമയം വൈകുന്നേരം കഴിഞ്ഞു. രാത്രിയിലേക്കും കടന്നു. പ്രസാദുമായി വാക്ക് പോക്കുകൾക്ക് നിൽക്കാതെ രാത്രിയും നീങ്ങി. കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.
അടുത്ത ദിവസവും മാധവന്റെ സാനിധ്യം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ അവൾക്ക് അതിന്റെ കാരണമറിയാൻ അവൾക്ക് ആകാംഷ കൂടിയിരുന്നു. ദിവസത്തിന്റെ സമയങ്ങൾ നീങ്ങും തോറും താൻ ചെയ്ത പ്രവർത്തിയോർത്ത് ഒരു കുറ്റബോധം. ഒരു ഭ്രാന്തിയുടെ രൂപത്തിൽ അയാളുടെ മുന്നിൽ ചെല്ലാൻ പാടില്ലായിരുന്നു.
രാത്രിയാവുമ്പോൾ പ്രസാദേട്ടൻ കുടിച്ചിട്ട് വരരുതേ എന്നാണ് പ്രാർത്ഥന. രണ്ടു ദിവസം നേരെ വന്നാൽ പിറ്റേന്ന് കൂടിയാണ് ഇപ്പോ പ്രസാദിന്റെ രീതി.
💬 Comments
View all comments