0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 12715

അവളൊരു നെടുവീർപ്പിട്ടു കൊണ്ട് ചിന്നുമോൾക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു. ഇളയ കൊച്ചിന് പാല് കൊടുത്തുറക്കി.

പത്തു മണിയാകുമ്പോൾ പച്ചയായ മനുഷ്യനായി തന്നെയാണ് പ്രസാദ് വന്നത്. കയ്യിൽ അൽപം സാധനങ്ങളുമായി. എങ്കിലും വലിയ ഭാവവ്യത്യസം ഇല്ലാതെ തന്നെയാണ് അവൾ ഇടപെട്ടത്. മോളുടെ കാര്യമായത് കൊണ്ട് മാത്രം. ഭക്ഷണം കഴിക്കാൻ ഇരുന്ന സമയം അവൾ തന്നെ സംസാരം തുടങ്ങി.

“നാളെ ചിന്നുവിനെ സ്കൂളിൽ ചേർക്കണ്ടേ..?”

“വേണം..”

“കയ്യിൽ എന്തെങ്കിലും ഉണ്ടോ..?”

“വൈകുന്നേരമെ പൈസ കിട്ടു..”

“അപ്പോ എന്തു ചെയ്യും..?”

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കുന്നതിനെന്തിനാ പൈസ..?”

അത് കേട്ടപ്പോൾ അവൾക്കല്പം സങ്കടം തോന്നി.

“രണ്ടു വരെ പ്രൈവറ്റിൽ അല്ലേ പഠിപ്പിച്ചത്..?”

“ഇപ്പോഴുള്ള സ്ഥിതി നിനക്കറിയാലോ..?”

“നിങ്ങൾ ഉണ്ടാക്കി വച്ചതല്ലേ..പിന്നെയെന്തിനാ  കൊച്ചിനെ ആദ്യമേ ഇംഗ്ലീഷിൽ കൊണ്ടു ചേർത്തത്..?”

അവനത് കേട്ട് ദേഷ്യം വന്നു. ഒന്നും മിണ്ടിയില്ല അവൾ തുടർന്നു.

“ഗവണ്മെന്റിൽ ചേർത്താലും ഇങ്ങനെയങ്ങു അയക്കാനാണോ..?  അവൾക്ക് വേണ്ടതൊക്കെ വാങ്ങണ്ടേ..?”

“നാളെ കഴിയട്ടെ..”

അവൾ വേറൊന്നും മിണ്ടിയില്ല. മാധവൻ എവിടെ പോയെന്നോ എവിടെയാണെന്നോ പ്രസാദിന്റെ വായിൽ നിന്ന് കേൾക്കണമെങ്കിൽ അതിനെ കുറിച് എന്തെങ്കിലും മിണ്ടിയല്ലേ പറ്റു. പക്ഷെ അവൾക്കവനോട് അയാളുടെ കാര്യം തിരക്കാൻ മടി തോന്നി. രാത്രി സമയം നീങ്ങി. ഓരോന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ, ഉറക്കം കിട്ടാതെ അർദ്ധ രാത്രി കഴിഞ്ഞു അവളുറങ്ങാൻ.

പിറ്റേന്ന് പുതിയ മാസം..!

വേനൽ ചൂടിന്റെ പൊള്ളലിൽ നിന്ന് കാല വർഷം കൈപിടിക്കുന്ന ജൂൺ മാസം. കുരുന്നുകൾ മുതൽ അധ്യായനത്തിലേക്ക് കാലെടുത്ത് വെക്കുന്ന പഠന കാലം.

മൂന്നാം ക്ലാസിലേക്ക് ജയിച്ച ചിന്നുമോളും വളരെ ആവേശത്തിലാണ്. പക്ഷെ അവളെ അവിടെ പുതിയ സ്കൂളിലേക്ക് ചേർക്കുന്നത് വെല്ലുവിളിയായിരുന്നു അശ്വതിക്ക്‌.

രണ്ടാം ക്ലാസ്സ്‌ വരെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചിട്ട് ഗവണ്മെന്റിലേക്ക് മാറ്റുന്നത് കുഴപ്പമുണ്ടായിട്ടല്ല. ഇതിനിങ്ങനെയേ വരൂ എന്നവൾ ഊഹിച്ചിരുന്നു കഴിഞ്ഞു പോയ ഒരു മാസം കൊണ്ട് തന്നെ.

ഗവണ്മെന്റ് സ്കൂളിൽ ചേർക്കാമെന്നു വച്ചാലും യൂണിഫോമും പുസ്തകവുമായി എന്തെല്ലാം ആവിശ്യ സാധന സാമഗ്രികികൾ കിടക്കുന്നു. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.

ദിവസവും എന്തിനെന്നറിയാതെ പണിയെന്ന് പറഞ് ഇറങ്ങി തിരിക്കുന്ന പ്രസദേട്ടന് ഇതൊക്കെ ഇപ്പോൾ അനാവശ്യങ്ങളാണ്. അതൊന്നും

💬 Comments

View all comments