Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
അവളവന്റെ ചുമലിൽ വിരലുകൾ മുറുക്കി. അശ്വതിയെ സമാധാനിപ്പിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.
“ഏട്ടാ..”
പേടിക്കേണ്ടെന്ന തരത്തിൽ കണ്ണുകൾ ചിമ്മി അവളുടെ കൈകൾ വിടുവിച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോ അവനെ പേടിയോടെ നോക്കുകയാണ് പെണ്ണ്.
പ്രസാദ് വാതിൽ തുറന്ന് പുറത്തിറങ്ങി. അഞ്ചാറു പേരുള്ള കൂട്ടം തടിയന്മാർ അവന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുയാണ്. ഒത്ത നടുവിൽ ഉടമസ്ഥൻ വർഗീസും.
“ഇതിവിടെ നടക്കില്ല മോനേ.. നാളെ തരാം നാളെ തരാം എന്ന് പറഞ്ഞ് നിന്റെയിവിടുത്തെ പൊറുപ്പ് ഇനി നടക്കില്ല..”
“ഞാൻ പറഞ്ഞില്ലേ വർഗീസേട്ടാ.. കുറച്ച് സമയം വേണമെന്ന്.. പണി നഷ്ടപ്പെട്ടത് നിങ്ങൾക്കറിയില്ലേ..”
“പിന്നേ...വലിയ കാര്യം..! ഇത് തന്നെയല്ലേ നി എപ്പോഴും പറയുന്നത്.. ഇനിയുമൊരു പണി കണ്ടെത്താൻ നിനക്ക് കഴിഞ്ഞില്ലേ..?”
അത് കേട്ടപ്പോൾ അവന് മിണ്ടാൻ വയ്യാത്ത അവസ്ഥയായി.
“ശ്രമിക്കാഞ്ഞിട്ടല്ലല്ലോ ചേട്ടാ..”
“ശെരി നി ശ്രമിക്ക്. കാല് വയ്യാത്ത എനിക്ക് ആകെയുള്ള വരുമാന മാർഗമാണിത്.. നി ഒന്ന് ഒഴിഞ്ഞാൽ ഇവിടെ കൂടാൻ ആളുകളുണ്ട്.. രണ്ടിലൊന്ന് ഇപ്പോ എനിക്കറിയണം. ഒന്നുകിൽ ഇപ്പോ പൈസ..ഇല്ലേൽ ഇപ്പോ ഇറക്കം..”
അൽപ നേരം മൗനമായിരുന്ന അവൻ അയാളുടെ മുഖത്തേക്ക് നോക്കി.
“ഇറങ്ങാം..”
“അമ്പട..എങ്കി നിനക്കിത് ആദ്യമേ ചെയ്താൽ പോരെ.. എങ്കി വേഗം നോക്കിക്കോ..സാധനങ്ങൾ ഇറക്കാൻ ഇവര് സഹായിച്ചോളും..”
“പിള്ളേരെ.. ഒന്ന് നോക്കിനെടാ...”
എല്ലാം എടു പിടിന്ന്.. പ്രസാദിന്റെ കണ്ണുകൾ തള്ളി.
വർഗീസിന്റെ ആഗ്ജ്ഞ കേട്ട് നാലഞ്ച് ആണുങ്ങൾ വീടിനുള്ളിലേക്ക് കയറിയതും അശ്വതി മക്കളെ കൂട്ടി പുറത്തേക്ക് ഓടി വന്നു. പേടിയോടെ പ്രസാദിന്റെ അരികിലേക്ക് ചേർന്ന് നിൽക്കുമ്പോൾ വർഗീസിന്റെ നോട്ടം അവളുടെ മേൽ തഴുകി പോകുന്നുണ്ട്. അത് മനസിലാക്കി അവൾ പ്രസാദിന്റെ പുറകിലേക്ക് നന്നായി മറഞ്ഞു നിന്നു.
ഒരു കാൽ മണിക്കൂർ സമയം, അവരുടെ സാധന സാമഗ്രികികൾ എല്ലാം പുറത്തെത്തിയിരുന്നു. അവസാനം വീട് പൂട്ടി താക്കോൽ വർഗീസിനെ ഏല്പിച്ച് തടിയന്മാർ പിൻവാങ്ങി.
“നിങ്ങളെക്കെന്നോട് ദേഷ്യമൊന്നും തോന്നരുത്. വർഗീസേട്ടന്റെ അവസ്ഥ ഇതായിപ്പോയി.. അഞ്ചു മണിയാകുമ്പോൾ പുതിയ കൂട്ടർ വരും. അതിന് മുൻപ് ഇവിടുന്ന് മാറിക്കോണം..”
പ്രസാദിനോട് പറഞ്ഞു കഴിഞ്ഞ് അയാൾ അശ്വതിയെ നോക്കി. കണ്ണുകളിൽ തിളക്കത്തോടെ..
“മോളെ പോലൊരു പെണ്ണിനെ ഇങ്ങനെ ഇറക്കി വിടുന്നതിൽ ചേട്ടന് സങ്കടമുണ്ട്.. എന്ത് ആവിശ്യമുണ്ടേലും വിളിക്കണം..എന്തും..!”
പാതി പൊട്ടിയിളകിയ പല്ല് കാണിച്ച് അയാൾ അവളെ നോക്കി പറഞ്ഞതിന്റെ ദ്വയാർത്ഥം കേട്ട് ചൂളി പോയിരുന്നു അവൾ. ഭർത്താവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിസ്സഹായനായ പ്രസാദ് എന്തു മിണ്ടാൻ..!
അവർ പോയി കഴിഞ്ഞതും അപമാന
💬 Comments
View all comments