Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
പറഞ്ഞ വഴി.. ഈ പെരുവഴിയിൽ ഇറങ്ങാൻ..”
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന അവൾ പ്രസാദിന് നേരെ ചീറി. അവനൊന്നും മിണ്ടിയില്ല. നിസ്സഹമായ അവസ്ഥയിൽ അവളും അവിടെ പടിമ്മൽ ഇരുന്നുപോയി.
“എടി.. നീയെന്നോട് ദേഷ്യപ്പെടരുത്..”
അശ്വതിയുടെ മുഖം തന്റെ നേരെ തിരയുന്നത് ഇടം കണ്ണിലവൻ കാണുന്നുണ്ട്. മുഖത്തേക്ക് നോക്കാൻ അവന് കഴിഞ്ഞില്ല.
“മാധവേട്ടനെ ഇന്നലെ കണ്ടിരുന്നു..”
അവളുടെ മുഖം ദേഷ്യത്താൽ തുടുത്തു.
“എന്തിന്..?”
“അങ്ങോട്ടേക്ക് വരാൻ പറഞ്ഞു നിങ്ങളെയും കൂട്ടി..”
അൽപ നേരം മൗനമായിരുന്ന അശ്വതിയുടെ വിറക്കുന്ന സ്വരമാണ് ഉയർന്നത്.
“നിങ്ങൾക്ക് ഭ്രാന്താണോ..?”
“എടി..”
“വേണ്ട..ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ.. അയാള് ശെരിയല്ലെന്ന്.. അസ്സല് കാമഭ്രാന്തനാ ആ കെളവൻ..”
സ്വരം ഉയർത്തി പറഞ്ഞു നിർത്തിയപ്പോഴാണ് അവൾ ചിന്നു മോളുടെ മുഖം ശ്രദ്ധിക്കുന്നത്. പാവം പേടിയോടെ അമ്മയെ നോക്കിയിരിക്കുവാണ്. വേഗം തന്നെ മിഴിനീർ തുടച്ച് പ്രസാദിന്റെ മടിയിൽ നിന്ന് മോളെ എഴുന്നേൽപ്പിച്ച് ചേർത്തു പിടിച്ചു. ഒക്കത്തുള്ള കുഞ്ഞിനെ പ്രസാദ് വാങ്ങി. അപ്പോഴും അവളുടെ നോട്ടം അവനെ ദഹിപ്പിക്കുന്നതായിരുന്നു. പിന്നീടൊന്നും പറയാതെ അവൾ മോളെയും കെട്ടി പിടിച്ചിരുന്നു.
പ്രസാദിന് എന്ത് ചെയ്യണന്ന് ഒരു പിടിയുമില്ല. മാധവട്ടന്റെ വീട്ടിലേക്ക് പോകാൻ അശ്വതി സമ്മതിച്ചില്ലെങ്കിൽ ഇന്ന് കുടുംബത്തോടെ പെരുവഴിയിലാണ്. കണക്കു കൂട്ടലൊക്കെ തെറ്റുകയാണല്ലോ ഈശ്വരാ..
തീർച്ചയായും അങ്ങോട്ടേക്ക് വരാമെന്ന് മാധവേട്ടൻ പറഞ്ഞതാണ്. ഒരിക്കൽ അവിടുന്ന് ഇറങ്ങിയിട്ടും വീണ്ടും അങ്ങോട്ടേക്ക് വരാൻ സമ്മതിച്ചത് മാധവന്റെ നല്ല മനസ്സാണെന്നാണ് പ്രസാദിന്റെ ചിന്ത. അതിന്റെ ബലത്തിലാണ് ഇവിടുന്ന് ഇറങ്ങാമെന്ന് സമ്മതിച്ചതും. ഇല്ലെങ്കിലും ഇറക്കി വിടും. അപ്പോ മാധവേട്ടൻ തന്നെ രക്ഷ..! കയറി ചെല്ലാൻ ഇപ്പോ അവിടെയൊരു ഇടം മാത്രമേ ഉള്ളു. അശ്വതി സമ്മതിക്കാതിരുന്നാൽ എന്തു ചെയ്യണമെന്ന് അവനൊരു പിടിയുമില്ല. രണ്ടിലൊരു തീരുമാനം ഇന്ന് സന്ധ്യക്ക് മുൻപ് അറിഞ്ഞേ പറ്റു.
“എടി.. ഒന്ന് സമ്മതിക്ക്.. നി കരുതുന്ന പോലെയാവില്ല അയാൾ..”
ഇളയ കൊച്ചിനെ ചുമലിൽ കിടത്തി ഉറക്കി ദീർഘ നേരത്തെ മൗനത്തിനു ശേഷം അവൻ അശ്വതിയുടെ അടുത്തേക്ക് വന്നു. ഷാള് വിരിച്ച് ചിന്നുവിനെ അതിൽ കിടത്തിയുറക്കി തൂണിനോട് ചാർന്നിരിക്കുകയാണ് അശ്വതി. അവന്റെ വാക്കുകൾ കേട്ടിട്ടും യാതൊരു ഭാവവ്യസ്ത്യസമില്ലാതെ ദൂരേക്ക് നോക്കിയിരിക്കുവാണ്.
“എടി..”
“ഏട്ടനെന്തിങ്കിലും
💬 Comments
View all comments