Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
ചെയ്.. ഞാൻ വരുന്നില്ല..”
“നീയില്ലാതെ ഞാനെന്തിനാ പോണെ..?”
“അറിയില്ല..”
“എടി.. എന്താ നി പറയുന്നേ.. വാശി കാണിക്കല്ലേ..”
“എന്തിന് വാശി.. ഏട്ടനറിയില്ല അയാളെ.. ഒരു പെണ്ണിനോടുള്ള സമീപനവും നോട്ടവും കണ്ടാൽ അവൾക്കറിയാം അയാൾ ഏതു തരക്കാരനാണെന്ന്..”
“അത് നിന്റെ തോന്നൽ ആണെങ്കിലോ..?”
“ഞാൻ പൊട്ടിയല്ല..”
ദേഷ്യത്തോടെ അവളുടെ സ്വരം ഉയർന്നു. അത് കേട്ട് ചിന്നുമോളുടെ ഉറക്കം ഞെട്ടി.
“സമാധാനമായല്ലോ ഏട്ടന്.. കൊച്ചിന്റെ ഉറക്കം കളഞ്ഞപ്പോ..”
“പൊന്നൂ വാ.. അമ്മേടെ മടീലിരിക്ക്.. അമ്മയുറക്കാം പൊന്നുമോളെ..”
എഴുന്നേറ്റിരുന്ന ചിന്നുവിനെ ഇരുകൈകൾ നീട്ടിയവൾ വിളിച്ചു. മടിയിലേക്ക് മുട്ടിലഴഞ്ഞു നീങ്ങിയ കൊച്ചിനെ അവൾ വാരിയെടുത്ത് മടിയിലിരുത്തി.
“വേറൊരു താമസ സ്ഥലം കിട്ടുന്നത് വരെയെങ്കിലും നിനക്കൊന്ന് സമ്മതിച്ചൂടെ.. ഞാൻ എത്രയും പെട്ടെന്ന് നോക്കിക്കോളാം..”
അവളൊന്നും മിണ്ടാതെ ചിന്നുവിന്റെ തലമുടിയിൽ തഴുകി കൊണ്ടിരിക്കുകയാണ്.
“പോവാം അമ്മേ.. അച്ചൻ പറയുന്നതല്ലേ..”
തല ഉയർത്തി ചിന്നുമോൾ പറഞ്ഞത് കേട്ട് അവൾ പതറി പോയി. ആ നിഷ്കളങ്ക മുഖത്ത് നോക്കിയ സമയം തന്നെ അശ്വതിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. ഈ രാത്രി കിടക്കാൻ ഇടമില്ലെന്നവൾക്കറിയാം. ഒന്നുമറിയാത്ത കൊച്ചുങ്ങളും പെരുവഴിയിൽ ആകുന്നതിനെ കുറിച്ച് ബോധ്യം വന്നപ്പോൾ അവളുടെ മനസ്സ് നീറുകയാണ്.
“എടി.. കുറച്ച് ദിവസങ്ങൾ മാത്രം മതി. നമുക്ക് വേഗം മാറാം.. ഞാൻ അയാളെ വിളിക്കട്ടെ..?”
“അച്ചൂ.. വിളിക്കട്ടെ..?”
“എനിക്കറിയില്ല.. എന്നോട് ചോദിക്കല്ലേ...”
സങ്കടത്തോടെ അവൾ കേണപേക്ഷിച്ചു.
“ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യണ്ടേ.. എങ്കി നമുക്ക് ഈ പെരുവഴിയിൽ കിടക്കാം പോരെ.. മക്കളെയും കിടത്താം.. നിന്റെ വാശി തന്നെ ജയിക്കട്ടെ...
ഞാൻ വിളിക്കുവാ.. കുറച്ച് ദിവസങ്ങൾ മാത്രമേ അവിടെ നിക്കു. ഞാൻ ഉറപ്പ് തരുന്നു..”
എടി.. അച്ചൂ..”
ഇത്രയേറെ അവൻ പറഞ്ഞിട്ടും അവളൊന്നും മിണ്ടാതെ കലങ്ങിയ കണ്ണുകളുമായി മോളെയും കെട്ടിപിടിച്ചിരുന്നു. വൈകുന്നേരത്തെ സമയം നീങ്ങുമ്പോൾ പ്രസാദിന് വേറെ വഴിയില്ല. അവളുടെ മൗനം കണക്കിലെടുത്ത് അവൻ മാധവനെ വിളിച്ചു.
അരമണിക്കൂർ നീങ്ങിയില്ല. മാധവന്റെ കാറും പുറകിലൊരു പിക്കപ്പ് വണ്ടിയും അവരുടെ വാടക വീട്ടുമുന്നിലെത്തി. കാറിൽ നിന്നിറങ്ങിയ മാധവനെ നോക്കാതെ കുഞ്ഞിനെ ഒക്കത്തെടുത് ചിന്നുവിന്റെ കയ്യും പിടിച്ച് അശ്വതി കുറച്ച് മാറി നിന്നു. മാധവൻ
💬 Comments
View all comments