0%

Chapter Title : അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 647

അല്ലുവിന്റെ മായികലോകം 2

Alluvinte Mayikalokam Part 2 | Author : Akhileshettan

Previous Part

ഞാൻ ഒരു ചെറിയ വിറയലോടെ അടുക്കളയിലേക്ക് കയറി. അവിടെ അമ്മയെ കണ്ടില്ല. ഞാൻ അമ്മ വരുന്നതിന് മുൻപ് മുറിയിലെത്തി കയ്യിലെ പുസ്തകം എവിടെയെങ്കിലും ഒളിപ്പിക്കണം എന്ന ചിന്തയിൽ എന്റെ മുറി ലക്ഷ്യമാക്കി വേഗം നടന്നു. അടുക്കളയിൽ നിന്ന് നടുമുറ്റത്തേക്ക് ഉള്ള വാതിലിന് അടുത്തെത്തിയതും പെട്ടെന്ന് ഇന്ദുവേച്ചി എവിടുന്നോ ചാടി വീണ പോലെ എന്റെ മുന്നിൽ വന്ന് എന്നെ തടഞ്ഞു നിന്നു.

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കാതെ ഒരു സൈടിലൂടെ പോകാൻ നോക്കിയപ്പോൾ ചേച്ചി കൈ കട്ടിലപ്പടിയിൽ പിടിച്ച് എന്നെ പോകാൻ അനുവദിക്കാതെ വിലങ്ങായി നിന്നു. എനിക്കവരുടെ മുഖത്തേക്ക് നോക്കാൻ നല്ല ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. ഞാൻ തല താഴ്ത്തി നിന്ന് അവരോട് മെല്ലെ പറഞ്ഞു.

" പ്ലീസ് ചേച്ചി... ഞാൻ ഒന്ന് പൊയ്ക്കോട്ടേ... "

"അങ്ങനെ പോയാലെങ്ങനാ.. നീയെന്താ ബാത്‌റൂമിൽ ചെയ്തിരുന്നതെന്ന് നിന്റെ അമ്മയും മുത്തശ്ശിയും എല്ലാവരുമൊന്ന് അറിയട്ടെ..."

ഞാൻ ആകെ നടുങ്ങി. കുളിച്ച് വന്നിട്ടും ചുമ്മാ വിയർക്കാൻ തുടങ്ങി. ഇനിയെങ്ങനെയെങ്കിലും കരഞ്ഞു കാല് പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല നേരത്തെ സംഭവം ആരും അറിയാതെ നോക്കണമെന്ന് മനസ്സ് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ചേച്ചിയുടെ കാലിലേക്ക് വീണു.

"പ്ലീസ്.. ചേച്ചി.. അറിയാതെ ചെയ്തതാ... അമ്മയെങ്ങാൻ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. പ്ലീസ്... പ്ലീസ്.."

"ഏയ്... എണീക്ക്.. എണീക്ക് "

അവരെന്നെ പിടിച്ച് എഴുന്നേൽപിച്ചു കൊണ്ട് പറഞ്ഞു.

"മ്മ്ഹ്.. ശരി, തത്കാലം ഞാൻ ഇതാരോടും പറയുന്നില്ല. പക്ഷെ മേലിൽ ഇമ്മാതിരി കുരുത്തക്കേട്

💬 Comments

View all comments