0%

Chapter Title : അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Author : Kambikathakal Read All Parts 763

ഏട്ടാ .. അല്ലുവിനെ വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നില്ലേ...? "

" ആ വേണം.. പക്ഷെ ഒരു പ്രശ്നമുണ്ടെടി.. നമ്മുടെ മുറ്റത്ത് വെച്ച് പഠിപ്പിക്കാം എന്ന കരുതിയിരുന്നത്. പക്ഷെ ഈ കണ്ട അടക്കേടേം തേങ്ങേടേം കാര്യം ഓർത്തില്ല... "

" അതിനെന്താ പുറത്ത് പോയി പഠിപ്പിക്കണം... "

" പുറത്തെവിടെ...?!! "

ചേച്ചിയുടേം ചേട്ടന്റേം വർത്താനം കേട്ട് ഞാൻ ചുമ്മാ മാമനിരിക്കുന്ന തിണ്ടിന്റെ എതിർ വശത്തുള്ള തിണ്ടിൽ കൈകെട്ടി ഇരുന്നു.

കുറച്ച് നേരം ചിന്തിച്ചിട്ട് ഇന്ദുവേച്ചി തുടർന്നു...

" ആ..

അന്നേട്ടൻ പറഞ്ഞില്ലേ നമ്മുടെ വീടിന്റെ ബാക്കിലുള്ള മൺ റോഡിലൂടെ പോയാൽ ഒരു പറമ്പ് ഉണ്ടെന്ന് ...അങ്ങോട്ട് പൊയ്ക്കൂടേ...? "

" മ്മ്.. അവിടെ ഒരു വലിയ പറമ്പൊക്കെയുണ്ട് ..

പക്ഷെ ഇവിടുന്നല്പം

ദൂരം ഉണ്ട് പോരത്തതിന് ഒരു ചെറിയൊരു കുന്നും കയറണം ....വേണ്ട അങ്ങോട്ട് പോവണ്ട ..? "

"അതെന്തേ ഏട്ടാ...? "

"അവിടെ ആളും മനുഷ്യനുമൊന്നും ഇല്ലാത്ത സ്ഥലമാ.. പോരത്തിന് വണ്ടിയുടെ ബ്രേക്ക്‌ എങ്ങാനും പോയാൽ താഴെ നെല്ലിപുഴയിൽ ചെന്ന് പെറുക്കി എടുക്കേണ്ടി വരും...."

"അങ്ങനൊന്നും ഉണ്ടാവില്ല... ഏട്ടൻ ചുമ്മാ പേടിക്കാതെ.. "

ചേച്ചി മാമനെ സമാധാനിപ്പിക്കാൻ പറഞ്ഞു . എന്നിട്ട് ചേച്ചി മടിച്ച് മടിച്ച് മാമനോട് ചോദിച്ചു.

അതേയ്... പിന്നെയ്... ഞാനും കൂടി പോന്നോട്ടെ... നിങ്ങടെ കൂടെ...? "

" നീയോ.. എന്തിന് .. നിനക്കും ബൈക്ക് പഠിക്കാനാണോ...? "

"ഹേയ്... അല്ല.. ചുമ്മാ.. ഒരു രസത്തിന്... എനിക്കിവിടിരുന്ന് ബോറടിക്കാ... "

" അത്.. പിന്നെ..."

മാമാനിരുന്ന് ആലോചിച്ചു. പിന്നെ ചേച്ചിയെ നോക്കി പറഞ്ഞു.

"

💬 Comments

View all comments