Chapter Title : അല്ലുവോ അതോ അത്തിയോ [Mazhavil]
പിന്നെ രണ്ട് കൈകൊണ്ടും അവളെ പിടിച്ചു ബലമായി എനിക്ക് നേരെ തിരിച്ചു. വീണ്ടും ആ മിഴികൾ ഒഴുകാൻ തുടങ്ങി പൂർവാധികം ശക്തിയോടെ!
അവളുടെ കരച്ചിൽ ഒളിപ്പിക്കാൻ വീണ്ടും മുഖം തിരിക്കാൻ കഴിയാതെ വന്നു മാത്രമല്ല എന്റെ ശക്തിയിൽ അവൾ എന്നോട് ചേർന്നു. അതോടെ പെണ്ണ് എന്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു. എന്റെ നെഞ്ചിനെ നനച്ചു കൊണ്ട് അവളുടെ മിഴിനീർ ഒഴുകി.
ഞാനവളുടെ പുറത്ത് കൂടി തഴുകി പെണ്ണിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും പെണ്ണിന്റെ കരച്ചിൽ മാറുന്നില്ല.
ദേ പെണ്ണെ മോത്തിക്ക് നോക്കിക്കേ.
അവൾ തല ഉയർത്തയില്ല. ഞാനെന്റെ ഇടത് കൈ കൊണ്ട് അവളുടെ മുഖം ബലമായി പിടിച്ചുയർത്തി. ഒടുവിൽ നിറഞ്ഞ മിഴ്കളോടെ അവളെന്നെ നോക്കി. ആ മിഴികളിലെ വിഷാദഭാവം അല്പം കുറഞ്ഞത് പോലെ.
തല തിരിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു താടിയിൽ പിടിച്ചു ഞാൻ അവളുടെ നനഞ്ഞ മിഴികളിലേക്ക് എന്റെ അധരങ്ങൾ ചേർത്തു. പക്ഷേ എന്റെ പ്രതീക്ഷക്ക് വിപരീതമായി അത്തി മുഖം അകറ്റാൻ നോക്കിയില്ലെന്നു മാത്രമല്ല അടുത്ത ചുംബനത്തിനായ് മിഴിയൂമെനിക്ക് നേരെ നീട്ടും പോലെ. അതിൽ നൽകിയ ചുംബനവും അവൾ സ്വീകരിച്ചു.
അവൾ എന്നെയും ഞാൻ അവളെയും നോക്കുന്നുണ്ട്. ഇനിയെന്ത് എന്നൊരു നിമിഷം ആലോചിച്ചു. അവൾ മുഖം തിരിക്കുന്നെങ്കിൽ തിരിക്കട്ടെ എന്ന് കരുതി കൊണ്ട് തന്നെ താടിയിൽ വച്ച കൈ മെല്ലെ കവിളിൽ മൃദുവായ് ചേർത്ത് ഞാൻ അവളുടെ അധരങ്ങളിലേക്ക് അടുത്തു.
അത്തി മുഖം തെല്ലും അനക്കിയില്ല. കണ്ണുനീർ ഒഴുകി പടർന്നു നേർത്ത രോമങ്ങളുള്ള അത്തിയുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു. അവളുടെ മിഴിനീറിന്റെ ഉപ്പും അധരത്തിന്റെ ഈർപ്പവും
💬 Comments
View all comments