Chapter Title : അല്ലുവോ അതോ അത്തിയോ [Mazhavil]
ഉണ്ടെങ്കിലും അവിടെ ഡ്രസ്സ് സ്റ്റാണ്ട് വച്ചതിനാൽ ഇവിടെ നിന്നു മാത്രമാണ് ആക്സസ്.
മഴ പെയ്തു നനഞ്ഞു കിടക്കുന്നതിനാൽ ചെടികൾക്ക് അരികിലേക്ക് പോവാന് കഴിയില്ല.ആ ചൂരൽ കസേര യിൽ അത്തിയെ ഇരുത്തി അല്ലി എന്നെ വിളിച്ചു.
ഡാ വന്നു ഇവൾക്ക് കമ്പനി കൊടുത്തേ.
ചെന്നില്ലെങ്കിൽ അടുത്ത പണി കിട്ടുമെന്നുറപ്പ്. സോ വെയിറ്റ് ഇടാതെ പാവത്താൻ പോലെ ഞാൻ അവൾക്ക് അരികിൽ ചെന്നു. അല്ലി ഇരുന്ന സ്ഥലത്ത് നിന്നും എഴുനേറ്റ് എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി അവൾ മുറിയലേക്ക് തന്നെ കയറി.
ഞാൻ ഇരിക്കാൻ വരുന്നത് കണ്ട് അത്തി കുറച്ചു കൂടി ഒതുങ്ങി. അത് കണ്ട് അത്തി പറഞ്ഞു.
ഡീ എന്റെ ചേട്ടൻ പാവാ! അടുത്ത് ഇരുന്നൂന്ന് വച്ചു ഗർഭം ഒന്നൂണ്ടാക്കാൻ പോണില്ല!
അവളതും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞങ്ങൾക്ക് ഇടയിൽ മൗനം ക്ഷണിക്കപെടാത്ത അതിഥിയായി. അല്പസമയം അകലെ തെളിയുന്ന ഇടി മിന്നൽ നോക്കി ഞങ്ങൾ ഇരുന്നു ഒടുവിൽ ഞാൻ തന്നെ ആ മൗനം അവസാനിപ്പിക്കാനായ് ചോദിച്ചു.
സുരേഷ് എന്ത് പറയുന്നു? സുഖല്ലേ?
അത്തി എന്നെ തല ഉയർത്തി നോക്കി. ആ മിഴികൾ ഒരായിരം കഥകൾ പറയും പോലെ. ഒരായിരം ചോദ്യങ്ങൾ ചോദിക്കും പോലെ.
പൊതുവെ ദുഃഖാർത്ഥമെന്ന് എനിക്ക് തോന്നാറുള്ള മുഖം കുറേകൂടി വിങ്ങും പോലെ. പെട്ടന്ന് തെളിഞ്ഞ മിന്നൽ വെളിച്ചത്തിൽ അത്തയുടെ മിഴികളിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന മിഴിനീർ!
ഏയ് എന്ത് പറ്റി അത്തീ?
ഞാൻ കണ്ടുവെന്ന് മനസ്സിലായതും പെണ്ണിന്റെ നിയന്ത്രണം പോയി. ആറ്റുകസേര തൂക്കിയ കാലിലേക്ക് തല ചേർത്ത് അവൾ മുഖം പൊത്തി. കരയുന്നുവെന്ന് മനസിലാക്കാൻ
💬 Comments
View all comments