0%

Chapter Title : Aloom 2 [Colleen looser]

Author : kkstories Read All Parts 159

നിമിഷം തന്റെ മനസ്സിലൂടെ മേഡത്തിന്റെ മുഖം കടന്നു പോയപ്പോൾ അവന്റെ മനസ്സ് അറിയാതെ ഒന്ന് ഉലയുന്നത് പോലെ അവനു തോന്നി. "ഞാൻ അത്രയേറെ പറയേണ്ടതില്ലായിരുന്നു, ഇത് കുറച്ചു അധികമായിപ്പോയി അല്ലേലും ഞാൻ എന്തിനു അവിടെ പിശാചിനെക്കുറിച്ച് ഉപമിച്ചു.

ഞാൻ എന്തിനു അവരെ കഴപ്പി എന്ന് വിളിച്ചു. ഞാൻ എന്തിനു അവരെ ആർക്കും ഇഷ്ടമില്ലെന്നു മുഖത്തു നോക്കി പറഞ്ഞു.താൻ എത്ര മോശമായിട്ടാണ് ഒരു സ്ത്രീയോട് സംസാരിച്ചത്. അല്ലേലും പങ്കാളിയില്ലാത്ത ഒരു സ്ത്രീയോട് പറയുന്ന വാക്കുകളാണോ ഞാൻ ഉപയോഗിച്ചത്. അവരുടെ ഭാഗത്തിരുന്നു നോക്കുമ്പോൾ എത്ര മാത്രം വേദനയായിരിക്കും അവർക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുക" താൻ ഉപയോഗിച്ച വാക്കുകൾ തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ ഗോകുലിനു തോന്നി. തന്റെ കുറ്റങ്ങൾ തന്റെ തലക്കകത്തു നിന്നു പുകഞ്ഞു. ഗോകുൽ തന്റെ തലയണ തലയുടെ മുകളിലൂടെ ചുരുട്ടി പിടിച്ചു തന്റെ ചെവികൾ രണ്ടും മൂടിക്കൊണ്ട് കാട്ടിലിലേക്ക് കമഴ്ന്നു കിടന്നു.

അടുത്ത രണ്ടു ദിവസങ്ങളിൽ ആയി അവനു ഓഫീസിലേക്ക് പോകാൻ മനസ്സ് വന്നില്ല. ഇടക്ക് അജാസ് വിളിച്ചു അവസ്ഥകൾ ഒക്കെ ചോദിച്ചെങ്കിലും അവൻ ഒന്നും വിട്ടു പറഞ്ഞില്ല. അങ്ങനെ ശൂന്യതയുടെ രണ്ടു ദിവസങ്ങൾ ഴിഞ്ഞു പോയി.

വ്യായാഴ്ച രാവിലെ കേബിനിന്റെ വാതിലും തുറന്നു അകത്തു കടക്കുമ്പോൾ സാധാരണ പോലെ എല്ലാവരും അവരവരുടെ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഗോകുൽ തന്റെ ചെയറിൽ ഇരുന്ന ഉടനെ അജാസ് തന്നെ തട്ടി വിളിച്ചു. "എടാ മാഡം രണ്ടു ദിവസമായി വന്നിട്ടില്ല, വിളിച്ചപ്പോൾ സുഖമില്ല റെസ്റ്റിൽ ആണെന്ന് പറഞ്ഞു, എന്താടാ എന്താ ഉണ്ടായത് ഒന്ന് തെളിച്ചു പറ" അജാസ് ഇപ്പോഴെങ്കിലും തന്നോട് എന്തെങ്കിലും പറയും എന്നുള്ള മട്ടിൽ മറുപടിക്കായി കാത്തു നിന്നു.

ഇനിയും തന്റെ ഉള്ളിൽ വിങ്ങി പൊട്ടുന്ന വേദന ആരോടോ പറഞ്ഞില്ലെങ്കിൽ അത് എരിയാൻ തുടങ്ങും എന്ന് പേടിച്ചു കൊണ്ട് നടന്ന സംഭവങ്ങൾ അവനു വിശദീകരിച്ചു. ഒരു അത്ഭുതമൂറുന്ന മുഖഭാവത്തോടെ അവൻ ഗോകുലിനെ നോക്കി. "അത്രക്കൊന്നും പറയേണ്ടി ഇല്ലായിരുന്നെടാ,

എന്തായാലും സാരമില്ല നടന്നത് നടന്നു എന്തേലും പരിഹാരം കാണാൻ പറ്റുമോ എന്ന് നോക്കാം " സമാധാനിപ്പിക്കാൻ എന്നാ മട്ടിൽ അവൻ പറഞ്ഞു. പിന്നെ ഒരു നിമിഷം

💬 Comments

View all comments