0%

Chapter Title : Aloom 2 [Colleen looser]

Author : kkstories Read All Parts 281

അങ്ങനെ ശൂന്യതയുടെ രണ്ടു ദിവസങ്ങൾ ഴിഞ്ഞു പോയി.

വ്യായാഴ്ച രാവിലെ കേബിനിന്റെ വാതിലും തുറന്നു അകത്തു കടക്കുമ്പോൾ സാധാരണ പോലെ എല്ലാവരും അവരവരുടെ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഗോകുൽ തന്റെ ചെയറിൽ ഇരുന്ന ഉടനെ അജാസ് തന്നെ തട്ടി വിളിച്ചു. "എടാ മാഡം രണ്ടു ദിവസമായി വന്നിട്ടില്ല, വിളിച്ചപ്പോൾ സുഖമില്ല റെസ്റ്റിൽ ആണെന്ന് പറഞ്ഞു, എന്താടാ എന്താ ഉണ്ടായത് ഒന്ന് തെളിച്ചു പറ" അജാസ് ഇപ്പോഴെങ്കിലും തന്നോട് എന്തെങ്കിലും പറയും എന്നുള്ള മട്ടിൽ മറുപടിക്കായി കാത്തു നിന്നു.

ഇനിയും തന്റെ ഉള്ളിൽ വിങ്ങി പൊട്ടുന്ന വേദന ആരോടോ പറഞ്ഞില്ലെങ്കിൽ അത് എരിയാൻ തുടങ്ങും എന്ന് പേടിച്ചു കൊണ്ട് നടന്ന സംഭവങ്ങൾ അവനു വിശദീകരിച്ചു. ഒരു അത്ഭുതമൂറുന്ന മുഖഭാവത്തോടെ അവൻ ഗോകുലിനെ നോക്കി. "അത്രക്കൊന്നും പറയേണ്ടി ഇല്ലായിരുന്നെടാ,

എന്തായാലും സാരമില്ല നടന്നത് നടന്നു എന്തേലും പരിഹാരം കാണാൻ പറ്റുമോ എന്ന് നോക്കാം " സമാധാനിപ്പിക്കാൻ എന്നാ മട്ടിൽ അവൻ പറഞ്ഞു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നു അവനു തോന്നി. "ഞാൻ ഒന്ന് പുറത്തു പോയി വരാം" എന്ന് പറഞ്ഞു ഗോകുൽ പുറത്തേക്ക് പോയി. അല്പം ദൃധിയിൽ നടന്നു പോകുന്ന ഗോകുലിനെ പിറകിൽ നിന്നും നോക്കികൊണ്ട് അജാസ് അല്പം അവിടെ നിന്നു. ശേഷം തന്റെ ജോലിയിലേക്ക് മടങ്ങി.

" യെസ് ഇതുതന്നെ" കൊട്ടാരം പോലെ ഉള്ള ഒരു വീടിന്റെ മുമ്പിൽ നിന്നുകൊണ്ട് ഗേറ്റിന്റെ ചുമരിൽ കല്ലിൽ കൊത്തിയിട്ട വാക്കുകൾ അവൻ വായിച്ചു. "ശ്രീദേവി പണിക്കർ " ഗേറ്റ് തള്ളിതുറന്ന് ഇന്റർലോക് ഇട്ട വീടിന്റെ മുറ്റത്തേക്ക് അവൻ കാലെടുത്തു വെച്ച്.

💬 Comments

View all comments