0%

Chapter Title : Aloom 2 [Colleen looser]

Author : kkstories Read All Parts 287

പോയി. "എനിക്കാരുമില്ലെടാ, എനിക്ക് ആരുമില്ല ". ആ വാചകം അവർ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ താനിരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് അവൻ മെല്ലെ ശ്രീദേവിയുടെ അടുത്തിരുന്നു അവരെ തന്റെ ചുമലിലേക്ക് കിടത്തി. അവർ അപ്പോഴും തേങ്ങി തേങ്ങി കരയുകയായിരുന്നു.മെല്ലെ തന്റെ കൈകൾ കൊണ്ട് അവരെ പുറത്ത് തലോടിക്കൊണ്ട് " നിങ്ങൾക്ക് ഞങ്ങൾ ഒക്കെ ഇല്ലേ, ഞങ്ങളെല്ലാം എപ്പോഴും നിങ്ങടെ കൂടെ കാണില്ലേ" എന്ന് മന്ത്രിച്ചു അവൻ അവരെ സമാധാനിപ്പിക്കാൻ നോക്കി.

ഒരു 10 മിനിറ്റ് ഓളം ഗോകുലിന്റെ ചുമലിൽ കിടന്ന് അവർ കരഞ്ഞു. അത് കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് അവർ തന്റെ മുഖം കഴുകാനായി വാഷ് ബേസിലേക്ക് പോയി. കൂടെ ഗോകുലം ചെന്ന്. മുഖം കഴുകി തുടച്ചു അവർ വീണ്ടും സോഫയിലേക്ക് ഇരുന്നു. അൽപ സമയം ആ ഹാൾ മുഴുവൻ നിശബ്ദതയാൽ അലങ്കരിച്ചു. പിന്നെ ശ്രീദേവിയെ നോക്കികൊണ്ട് ഗോകുൽ പറഞ്ഞു.

"മേടം എനിക്കറിയാം മേഡത്തിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു, എന്നോട് പറയു, മനസ്സിൽ ഒളിപ്പിച്ചു വെച്ച് ഇതിന്റെ ഭാരം കൂടുകയല്ലാതെ ഒന്നും ഇല്ലേ, മേഡത്തിന് എന്നെ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ മേടം എന്ത് തന്നെ പറഞ്ഞാലും ഞാൻ ആരോടും പറയില്ലെന്ന് വാക്ക് തരുന്നു." അതും പറഞ്ഞു അവരുടെ മറുപടിക്കായി അവൻ കാത്തു. " എനിക്ക് അവനായിരുന്നെടാ എന്റെ ലോകം, എന്റെ മോൻ, ഞാൻ അവനു വേണ്ടിയാ ജീവിച്ചത, ഇപ്പോഴും അവനു വേണ്ടി തന്നെയാ സാമ്പാധിക്കുന്നത്, അയാൾ പോയതിൽ എനിക്ക് വിഷമം ഒന്നും ഇല്ല" അതും പറഞ്ഞു അവർ ഒന്ന് നിന്നു.

ഗോകുൽ അവരെ ഒന്ന്

💬 Comments

View all comments