Chapter Title : Aloom 2 [Colleen looser]
വേണ്ടാതെ ആയി" അതും പറഞ്ഞു അവർ നിർത്തി . "ആര് പറഞ്ഞു കിളവിയാണെന്ന് ഞാൻ കണ്ട സുന്ദരിമാരിൽ ഏറ്റവും സുന്ദരിയല്ലേ മേടം " ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു.
അതു കേട്ടു അവർ ചെറുതായോന്ന് ചിരിച്ചു. കുറെ സമയങ്ങൾക്ക് ശേഷം ആ മുഖത്തു ആ പുഞ്ചിരി അൽപ നേരത്തേക്കെങ്കിലും ആടി ഉലഞ്ഞു. അന്തരീക്ഷം ഏകദേശം സമാധാനപരമായി മൗനത്തിലേക്ക് കടന്നു. ആരും ഒന്നും പറയാതെ അവിടെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ മേഡത്തോട് ഇനി എന്ത് സഹായത്തിനു വിളിച്ചോളൂ ഞാൻ ഇറങ്ങുവാണെന്ന് പറയാൻ മനസ്സിൽ കരുതി അവൻ മെല്ലെ ആ സോഫയിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന് നിൽക്കുന്ന അവനെ നോക്കി "ആ ഞാൻ പറയാൻ മറന്നു നീ അന്ന് ചെയ്ത വർക് ന്റെ റിവ്യൂ അവർ അയച്ചിട്ടുണ്ട്. അവർക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു, ഒരു കൊല്ലം കൂടി നമ്മക്ക് തന്നെയാ അവരുടെ എല്ലാ വർക്കും കൂടി തന്നേക്കുന്നത്, എന്തായാലും കോൺഗ്രഗുലേഷൻ."
അവൾ ഒരു നെറു ചിരിയോടെ പറഞ്ഞു. മറുപടി എന്ത് പറയണമെന്ന് അറിയാത്ത പോലെ അവൻ അവരെ നോക്കികൊണ്ട് ചിരിച്ചു നിന്നു. "എന്താഡോ, ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ " ഒരു തമാശയെന്നോണം അവർ പറഞ്ഞു. "താങ്ക്സ്"അവൻ ആ ഒരു സന്തോഷത്തിന്റെ ചിരി മുഖത്തു നിർത്തി അവരോട് പറഞ്ഞു. "എന്തായാലും സമയം കുറച്ചായില്ലേ മെടാ ഞാൻ മെല്ലെ ഇറങ്ങട്ടെ, ഇനിയും വല്ലാതെ ആയെന്നോ ഒറ്റക്കാണെന്നോ തോന്നിയാൽ ഒരു വിളി ഞാൻ ഇവിടെ എത്തിക്കോളും " ആ വാക്കുകൾ അവർക്ക് സമാധാനത്തിന്റെ ഒരു വള്ളി നിർമ്മിക്കും എന്നാ ഉത്തമ ബോധം
💬 Comments
View all comments