Chapter Title : Aloom 2 [Colleen looser]
ഉള്ളത് കൊണ്ട് അവൻ നന്നേ ധൈര്യത്തോടെ പറഞ്ഞു. "ഒകെ ഡാ, ഞാൻ വിളിക്കും" ജീവിതത്തിൽ എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവർ അവനെ നോക്കി.
ആ ഒരു സമയത്തെ അവന്റെ സാന്നിധ്യം ഈ ഒരു കാലയളവിൽ അവർ ആസ്വദിച്ചു എന്തിനെക്കാളും വിലയുള്ളതായി അവർക്ക് തോന്നി. ഇറങ്ങി വീടിന്റെ സ്റെപിൽ തിരിഞ്ഞു നിന്നു "അപ്പൊ നാളെ കാണാം" എന്ന് പറഞ്ഞു അവൻ തിരിഞ്ഞ ആ കണ്ണുകളിൽ തന്നിലേക്ക് അവരുമായി എന്തോ ഒന്ന് ബന്ധിച്ചിരിക്കുന്നതായി അവനു തോന്നി.
കുറച്ചു കൂടി ആ ദയ മനസ്കയോട് സംസാരിക്കമായിരുന്നെന്നു ആവനു തോന്നി. തന്റെ കാലുകൾ ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ അവൻ അറിയാതെ തന്നിൽ ഒരു ആത്മാവ് ചലിക്കുന്നത് പോലെ തോന്നി.ഓരോരോ കാര്യങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയകന്നു. ശുദ്ധമായ വായുവും ശ്വസിച്ചു ആ വഴികൾ പിന്നിടുമ്പോഴും ആ ഒരു സ്ത്രീയെക്കുറിച്ചായിരുന്നു താൻ ചിന്തിക്കുന്നതെന്നു ബോധം അവനു തിരിച്ചറിവ് നൽകി.
അടുത്ത ദിവസം കേബിനിന്റെ വാതിൽ തുറന്നു അകത്തു കടന്ന ശ്രീദേവിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. റോസ് നിറത്തിലുള്ള ആ സിൽക് സാരിയിൽ അവൾ അപ്സരസിനെ പോലെ തോന്നിച്ചു. കാലങ്ങൾക്ക് ശേഷം താൻ ഒളിച്ചു വെച്ച സൗന്ദര്യം പോടി തട്ടിയെടുത്ത പോലെ ആയിരുന്നു ആ കാഴ്ച. വാതിൽ അടച്ചു ഉള്ളിൽ കയറിയ ഉടനെ തന്നെ അവർ ഒന്ന് നേരെ നിന്നു. ശേഷം നല്ല ഉച്ചത്തിൽ "ഗുഡ് മോർണിംഗ് " എന്ന് പറഞ്ഞു. വാതിൽ തുറന്നത് പോലും ശ്രദ്ധിക്കാതെ നിന്നവർ പോലും ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. നുണക്കുഴി കാണിചുള്ള തന്റെ മനോഹരമായ ചിരിയുമായി
💬 Comments
View all comments