Chapter Title : അമ്പിളി മാധവന്റെ ഭാര്യ 1 [തൂലിക]
അമ്പിളിയും മാധവിയമ്മയും മാധവനെ കാണാൻ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.
അപ്പോഴേക്കും ഡോക്ടർ icu വിനു പുറത്ത് വന്നു
അമ്പിളി : ഡോക്ടർ എന്റെ അച്ഛന് എങ്ങനെയുണ്ട്
ഡോക്ടർ : പേടിക്കാനൊന്നുമില്ല ഇപ്പൊ കുഴപ്പമില്ല അദ്ദേഹം മയക്കത്തിലാണ്
അമ്പിളി : ഒക്കെ ഡോക്ടർ
ഡോക്ടർ : ആ പിന്നെ അമ്മയുടെ കാര്യം ഇപ്പൊ ഒന്നും പറയണ്ട റൂമിലേക്ക് മാറ്റുമ്പോൾ സാവധാത്തിൽ പറഞ്ഞാൽ മതി
അമ്പിളി: ശരി ഡോക്ടർ ഞാൻ പറഞ്ഞോളാം
ഡോക്ടർ : ഹാ, പിന്നെ അച്ഛമ്മക്ക് എങ്ങനെയുണ്ട്
മാധവിയമ്മ : കുഴപ്പമില്ല ഡോക്ടർ ചെറിയ കാല് വേദനയുണ്ടാരുന്നു ഇപ്പൊ മാറി
ഡോക്ടർ : ഒക്കെ അമ്മേ
ഇതും പറഞ്ഞു ഡോക്ടർ പോയി
ആ സമയം അമ്പിളി അച്ഛമ്മയെ കെട്ടിപിടിച് കരഞ്ഞു
മാധവിയമ്മ : മോളെ ഇങ്ങനെ കരയല്ലേ എന്തായിത്
അമ്പിളി : അച്ഛമ്മേ എന്റെ അമ്മ
അമ്പിളി അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു
മാധവിയമ്മ : മോളെ കരയല്ലേ ഇത് നമ്മുടെ വിധിയായി കരുതുക, അല്ലാതെ എന്താ ഇപ്പൊ ചെയുക.
അങ്ങനെ മാധവനെ icu വിൽ നിന്ന് റൂമിലോട്ട് മാറ്റി
അമ്പിളിയും മാധവിയമ്മയും മാധവനെ കാണാൻ കയറി
മാധവൻ : അമ്മേ നിങ്ങൾക് കുഴപ്പമൊന്നുമില്ലല്ലോ
മാധവിയമ്മ : ഇല്ല മോനെ
മാധവൻ : "അമ്മേ ലക്ഷ്മി "
മാധവൻ ലക്ഷ്മിയേ കുറിച്ച് ചോദിച്ചു
മാധവിയമ്മ ആ ചോദ്യം കേട്ട് എന്ത് മറുപടി പറയും എന്ന് ആലോചിച്ചു തല കുനിച്ചു ഇരുന്നു
ആ സമയം മാധവിയമ്മയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു, അത് കണ്ടെന്നോണം മാധവൻ അമ്പിളിയുടെ മുഖത്തോട്ട് നോക്കി
💬 Comments
View all comments