0%

Chapter Title : അംബികതമ്പുരാട്ടിയുടെ നവവധു - നോവലെറ്റ് - 1 [Pamman Junior]

Author : Pamman Junior Read All Parts 752

കൈകെട്ടി നിന്ന് ചാക്കോ പറഞ്ഞു.

തെക്കുനിന്ന് വഴിയിറങ്ങി മൂന്നാല് പേര് നടന്നു വന്നു.

''ശരിയാ എന്തോ നടന്നിട്ടുണ്ട്....''' അവരുടെ നടത്തം ഓട്ടമായി മാറി...

''ആ ചാക്കോച്ചനോ... എപ്പഴാ ആരാ കൊന്നേ അതോ സ്വയം ചത്തതാണേതാണോ”' വന്നവരില്‍ ഒരാള്‍ ചോദിച്ചു.

''നിങ്ങളെങ്ങനറിഞ്ഞു...'' രവി അവരോട് ചോദിച്ചു.

''അത് ഞങ്ങളറിഞ്ഞു... പോലീസിനെ വിളിക്കണ്ടേ ആരാ ആദ്യം കണ്ടത്...''

''കാണാന്‍ കതക് തുറന്നിട്ട് വേണ്ടേ...'' പ്രഭാകരന്‍ പറഞ്ഞു.

ഇടവഴിയിറങ്ങി കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങി. രവി നേരെ വള്ളത്തിനടുത്തേക്ക് പോയി. ആള്‍ക്കൂട്ടം കൂടി കൂടി വന്നു. രമയുടെ വീടിന് മുന്നിലെ ആള്‍ക്കൂട്ടത്തിന്റെ കാര്യം വള്ളത്തിലിരുന്നവരും ചര്‍ച്ച ചെയ്തു.

''കൊലപാതകം തന്നെയാവും എന്ന് ഒരു യാത്രക്കാരി തറപ്പിച്ചു പറഞ്ഞു.

രവി വള്ളം കൂടുതല്‍ ശക്തിയെടുത്ത് അക്കരയ്ക്ക് തുഴഞ്ഞു. അകലെ ആളുകള്‍ രമയുടെ വീട്ട് മുറ്റത്തും ചാക്കോയുടെ ചായക്കടയ്ക്ക് മുന്നിലും കൂട്ടം കൂടുന്നത് രവി കാണുന്നുണ്ടായിരുന്നു.

............................ ............................ ............................

വള്ളം കരയിലേക്ക് അടുപ്പിക്കുമ്പോള്‍ രവിയുടെ മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു.
മൂന്ന് തവണയും ബെല്ലടിച്ച് ഫോണ്‍ കട്ടായ ശേഷമാണ് രവിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞത്.
ആള്‍ക്കാരെല്ലാം ഇറങ്ങി വള്ളത്തില്‍ തന്നെ നിന്ന് രവി ഫോണ്‍ എടുത്ത് ഹലോ പറഞ്ഞു.

''കടത്തുകാരന്‍ രവിയല്ലേ... ഞാന്‍ എസ്.ഐ സജീബ്ഖാന്‍. ഇവിടെ കുറച്ച് പ്രശ്‌നമാ... താന്‍ അപ്പുറത്തെ കടവീന്ന് ഇപ്പോഴേ ആളിനെകൊണ്ട് ഇങ്ങോട്ട് വരണ്ട. അത്യാവശ്യക്കാര്‍ വല്ലോം ഉണ്ടേല്‍ പാലം വഴി ബസ്സിലിങ്ങ് വരാന്‍ പറഞ്ഞോളൂ കേട്ടോ...”''

''ഓ ശരി സാര്‍, അപ്പോള്‍ രമയെ കൊന്നതാണോ...”''

''അപ്പോ താനാണോ കൊലപാതകി... വെക്കടോ ഫോണ്‍...'' എസ്‌ഐയ്ക്ക് ദേഷ്യം വന്നു.

''നമ്മുടെ വെടിരമയേ

💬 Comments

View all comments