Chapter Title : അംല 3 [ദൃതങ്കൻ]
അതിനിടയിൽ കൂടി മെല്ലെ ഇങ്ങനെ നടന്നു കൊണ്ടിരുന്നു..
ടാ.. സൽമ വിളിക്കുന്നു ഞാൻ ഒന്ന് പോയി ഒരു അഞ്ചു മിനിട്ടോണ്ട് വരാം..
ഹ്മ്മ്.. ഞാൻ ആ പെൺകുട്ടികളുടെ ഇടയിൽ പോസ്റ്റ് ആയി ഇങ്ങനെ നിന്നു..
വല്ലാത്തൊരു ചെയ്ത്തായി പോയി..
മൻസൂർ..
ആരോ എന്നെ വിളിക്കുന്നത് നോക്കി ഞാൻ തിരിഞ്ഞു നോക്കി..
എന്റെ സയൻസ് ടീച്ചർ ആയിരുന്നു അത്..
ആ ടീച്ചർ..
എന്താ നിനക്ക് ഇവിടെ പണി..
ഈ പെൺകുട്ടികളുടെ ഇടയിൽ…
നിങ്ങൾ ബോയ്സ് അപ്പുറത്തെല്ലേ നിൽക്കേണ്ടത്…
അവിടെ ചുറ്റുമുള്ള പെൺകുട്ടികൾ എന്നെ ഒന്ന് ആക്കി ചിരിക്കാൻ തുടങ്ങി..
ഞാൻ ടീച്ചറെ നോക്കി പറഞ്ഞു..
അത് ടീച്ചർ ബെഞ്ചുകൾ പിടിച്ചിടുകയായിരുന്നു…
ഞാൻ വളണ്ടിയർ ആണ്.. ഇതാ കാർഡ്…
ഹ്മ്മ്.. ഓക്കേ കൂടെ ആരാണ് ഉള്ളത്..
സിറാജ് ആണ് ടീച്ചർ..
ആ.. എന്നാൽ രണ്ടു പേരും കൂടി മെയിൻ ഗേറ്റിൽ പോയി നിൽക്കണം..
നിങ്ങൾക് രണ്ടാൾക്കും അവിടെ ആണ് ഡ്യൂട്ടി..
ഹ്മ്മ്..അതും മൂഞ്ചി…
അവനെയും കൂട്ടി നേരെ മെയിൻ ഗേറ്റിൽ പോയി നില്ക്കു വേഗം..
ഹ ഹ ഹ
ഈ പണ്ടാറ കാലത്തികൾ എന്തിനാ ഇതിനും ചിരിക്കുന്നത്..
വല്ലാത്തൊരു പറ്റായി പോയി എന്റെ പടച്ചോനെ എന്നും പറഞ് ഞാൻ സിറാജിനെ വിളിക്കാൻ അവൻ പോയ സ്ഥലത്തേക് നടന്നു..
നാറി..
പിടിച്ചു കളിക്കുകയാണെന്ന് തോന്നുന്നു..
ടാ.. സിറാജ്..
എന്റെ ശബ്ദം കേട്ടപ്പോൾ അവർ രണ്ടു കുറച്ച് വിട്ട് നിന്നു..
എന്താടാ.. ചെറ്റേ.. ഞാൻ അങ്ങോട്ട് വരാമെന്ന് പറഞ്ഞയതെല്ല..
അതിന് നിന്നെയും കൂട്ടി മെയിൻ ഗേറ്റിൽ പോയി നിൽക്കാൻ ഗിരിജ ടീച്ചർ പറഞ്ഞു..
💬 Comments
View all comments