0%

Chapter Title : അമ്മ ഗ്രാമം 8 [Anandu]

Author : Anandu Read All Parts 1.5K

ഇവിടേക്ക് പറഞ്ഞു വിട്. അവളോട് എനിക്ക് ചിലത് പറഞ്ഞു വെക്കാനുണ്ട്." ഞാൻ ലീലാമ്മയെ കെട്ടിപിടിച്ചു നിന്നുകൊണ്ട് ചെവിയിൽ പറഞ്ഞു. ലീലാമ്മ ശെരി എന്നുള്ള പോലെ തലയാട്ടികൊണ്ട് താഴേക്കു പോയി. കുറച്ചു സമയത്തിൽ തന്നെ ചിന്നു എന്റെ മുറിയിൽ എത്തി. "എന്താ മോനെ? എന്താ കാര്യം? ലീലാമ്മ പറഞ്ഞു മോൻ എന്നെ അന്വേഷിക്കുന്നുണ്ട് എന്നു." ചിന്നു സംശയത്തോടെയും എന്റെ ഉള്ളിൽ എന്താണ് എന്നു അറിയുന്നതിനും വേണ്ടി ചോദിച്ചു. എനിക്ക് ചിന്നുവിനെ ഇപ്പോൾ മുഴുവനായും വിശ്വാസം ഇല്ല എന്നതാണ് സത്യം. പക്ഷെ എനിക്ക് ഈ കാര്യത്തിൽ ചിന്നുവിനെ പൂർണമായും ആവശ്യം ആയിരുന്നു. ഞാൻ അവളോട് പറയേണ്ടതെലാം പറഞ്ഞു വെച്ചു. എപ്പോൾ എങ്ങനെ വേണം എന്നെല്ലാം. പക്ഷെ അവൾക് അത് കേട്ടപ്പോൾ എന്നെ സഹായിക്കാൻ മടി ഉള്ളതായി എനിക്ക് മനസിലായി. പക്ഷെ അവളെ ഇപ്പോൾ നിർബന്ധിച്ചു കാര്യം നടത്തി എടുക്കാൻ പറ്റില്ല എന്നു എനിക്ക് നന്നായി അറിയാം. ഇപ്പോൾ അവളുടെ ചായ്‌വ് മുഴുവനായും അമ്മായിയോടും സച്ചുവിനോടുum ആയിരിക്കും എന്നു എനിക്ക് പൂർണ ബോധ്യം ഉള്ളത്കൊണ്ട് അവൾക് നിരസിക്കാൻ പറ്റാത്ത ഒരു സഹായം ഞാൻ വാഗ്ദാനം ചെയ്തു. അവളുടെ അനിയന്റെ പഠിപ്പിന്റെ ചിലവും അവളുടെ അമ്മയുടെ ചികിത്സയുടെ ചിലവും ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ മാറ്റം വരുന്നത് ഞാൻ അറിഞ്ഞു. അവൾ തലയാട്ടി കൊണ്ട് മുറിയിൽ നിന്നും പോയി. ഞാൻ കിടക്കയിലേക് വീണ്ടും കിടന്നു. പുതപ്പിനടിയിൽ ചുരുണ്ടു കൂടി കിടന്നു ഇനി മണിക്കൂറുകൾക്കുള്ളിൽ നടക്കാൻ പോവുന്നത് ആലോചിച്ചു എനിക്ക് സന്തോഷവും പകയും ഒരുമിച്ച് രക്തത്തിൽ ഇരച്ചു കയറി. ഞാൻ കണ്ണടച്ച്

💬 Comments

View all comments