Chapter Title : അമ്മ പുതപ്പ് 4 [Bijo john]
കിട്ടില്ല മെർലിൻ... ഇല്ലായിരുന്നെങ്കിൽ ഞാനും നിന്റെ കൂടെ വന്നേനേ! അതെ ആരൊക്കെയാ നിന്റെ കൂടെ വരുന്നത്?"
അമ്മ മറുപടി നൽകി, "ഞാനും ബിജോയും പിന്നെ അവന്റെ രണ്ട് കൂട്ടുകാരും."
ബിന്ദു ആന്റി ചെറുതായി സംശയത്തോടെ ചോദിച്ചു, "അവന്മാരുടെ കൂടെ നിനക്ക് കംഫർട്ടബിൾ ആകുമോ മെർലിൻ? ഇത് പിള്ളേരുടെ ഒരു ട്രിപ്പ് അല്ലേ?
അമ്മ മുഖത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു, "എനിക്ക് കുഴപ്പമൊന്നുമില്ല ബിന്ദു. അവരും എന്റെ സ്വന്തം മക്കളെപ്പോലെയാ. എനിക്ക് അവരെ നന്നായി അറിയാം. ഇവിടെ കിടന്ന് ഈ നരകം അനുഭവിക്കുന്നതിനേക്കാൾ എത്രയോ സന്തോഷമായിരിക്കും എനിക്ക് അവരുടെ കൂടെ അവിടെ നിൽക്കുമ്പോൾ."
അമ്മയുടെ വാക്കുകളിലെ ഉറപ്പ് കണ്ടപ്പോൾ ബിന്ദു ആന്റിക്കും ആശ്വാസമായി.
ബിന്ദു ആന്റി സോഫയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു, "ശരി മെർലിൻ, എന്നാൽ ഞാൻ ഇറങ്ങട്ടെ... വൈകുന്നേരം പള്ളിയിൽ വരുന്നുണ്ടോ നീ?"
അമ്മയും എഴുന്നേറ്റ് പറഞ്ഞു, "ഉവ്വ്, ഞാൻ നിന്റെ കൂടെ വരാം..."
"ശരി, എന്നാൽ വൈകുന്നേരം ഞാൻ ഇങ്ങോട്ട് വരാം. നമുക്ക് ഒരുമിച്ച് പോകാം," ബിന്ദു ആന്റി അമ്മയെ ഒന്നുകൂടി ആശ്വസിപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി.
ആന്റി പോയതിനു ശേഷം അമ്മ ഹാൾ മുറിയിൽ തനിച്ചു നിന്നു. ഹാളിലെ നിശ്ശബ്ദതയിൽ അമ്മയുടെ മുഖത്ത് വീണ്ടും ചിന്താക്കുഴപ്പങ്ങൾ നിറയുന്നത് ഞാൻ കണ്ടു.
ഞാൻ പതുക്കെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു
ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നുചെന്നു, "അമ്മേ... ടിക്കറ്റും ഹോട്ടൽസ് ബുക്കിംഗുമൊക്കെ കൺഫേം ആയിട്ടുണ്ട്. ജിഗ്നേഷ് ഇപ്പോൾ മെസ്സേജ് അയച്ചതേയുള്ളൂ... നമ്മുടെ കയ്യിൽ വലിയ ബാഗ് വല്ലതും ഉണ്ടോ, അതോ പുതിയത് വാങ്ങേണ്ടി വരുമോ?"
അമ്മ
💬 Comments
View all comments