Chapter Title : അമ്മ റെന്റൽസ് 1 [Bijo John]
വിചിത്രമായ അസ്വസ്ഥതയും തോന്നി.
അപ്പോഴാണ് അയൽവാസിയായ ലീലമ്മ അമ്മയോട് ചോദിച്ചത്: “മെർലിൻ, ബിജോയ്ക്ക് എവിടെയെങ്കിലും ജോലി ആയോ? അവൻ ഇപ്പോൾ എന്ത് പരിപാടിയാണ്?”
അമ്മ ഒരു വലിയ നെടുവീർപ്പ് വിട്ടുകൊണ്ട് ഉറക്കെ പറഞ്ഞു: “അവന്റെ കാര്യം ഒന്നും പറയണ്ട ലീലമ്മേ... വെറുമൊരു മടിയനാണ്. ഒന്നിനും കൊള്ളാത്ത പൊട്ടൻ. എപ്പോഴും ആ ഫോണും നോക്കി ഇരിക്കും. ജോലിയുമില്ല, കൂലിയുമില്ല. ഒരു മണ്ടൻ.”
ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ച് പിടഞ്ഞു. സ്വന്തം മകനെക്കുറിച്ച് മറ്റുള്ളവരുടെ മുന്നിൽ ഇത്രയധികം മോശമായി പറയുന്നത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. അവിടെ നിൽക്കാൻ തോന്നിയില്ല.
ഞാൻ ഫോണെടുത്ത് സുഹൃത്തുക്കളെ വിളിച്ചു. പള്ളിയിൽ നിന്ന് നേരെ അവരുടെ ക്രിസ്മസ് പാർട്ടിയിലേക്ക് പോയി.
പള്ളിയിലെ ആ അപമാനകരമായ നിമിഷങ്ങളിൽ നിന്ന് രക്ഷപെടാനാണ് ഞാൻ കൂട്ടുകാരുടെ അടുത്തേക്ക് പോയത്. പക്ഷേ, അവിടെ എന്നെ കാത്തിരുന്നത് അതിലും വലിയൊരു നരകമായിരുന്നു.
ക്രിസ്മസ് രാവിൽ ഒരു പഴയ ഗോഡൗണിന് മുകളിലെ ടെറസ്സിലായിരുന്നു പാർട്ടിയും മദ്യപാനവും.
ചുറ്റും വലിയ സ്പീക്കറിൽ പാട്ടുകൾ മുഴങ്ങുന്നുണ്ടായിരുന്നു. ബിയർ ബോട്ടിലുകളും വിസ്കിയും മേശപ്പുറത്ത് നിരന്നു. മനസ്സിന്റെ വിഷമം മാറ്റാൻ ഞാനും ഗ്ലാസുകൾ എടുത്തുയർത്തി. ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ സംസാരം പല വഴിക്കായി.
എന്റെ അടുത്ത സുഹൃത്തായ ഷൈൻ അല്പം കൂടുതൽ കഴിച്ചിരുന്നു. അവൻ ഇടയ്ക്കിടെ എന്നെ കളിയാക്കിക്കൊണ്ടിരുന്നു.
"എന്താടാ ബിജോ... പള്ളിയിൽ ഇന്ന് ഭയങ്കര സീൻ ആയിരുന്നല്ലോ? നിന്റെ അമ്മ എല്ലാവരുടെയും മുന്നിൽ വെച്ച് നിന്നെ പഞ്ഞിക്കിട്ടല്ലോ," ഷൈൻ പരിഹാസത്തോടെ ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഗ്ലാസ് കാലിയാക്കി.
💬 Comments
View all comments