Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
യാത്രയോടെ പുതിയൊരു
കാര്യവും കൂടി അതിനോട് കൂട്ടിച്ചേർത്തു."""
അവനൊന്നു നിർത്തി.....
വാ പൊളിച്ചു കേൾക്കുന്ന എന്നെ നോക്കി
വെളുക്കെ ചിരിച്ചു......
“” നീ.... ബോറടിച്ചു .... പണ്ടാരമടങ്ങിയോ..സോറിയെടാ" മാങ്ങ കല്ലിലിടിച്ച് പൊട്ടിച്ച്
ഒരു പാതി എനിക്ക് നീട്ടി.
““നീ മര്യാദയ്ക്ക് ബാക്കി കൂടി പറയുന്നുണ്ടോ..." മാങ്ങ ഒന്ന് കടിച്ച്
ഞാൻ കുഴിയിലേക്കെറിഞ്ഞു......
പരൽ മീനുകൾ അത് കണ്ട് ആവേശത്തോടെ പൊങ്ങി വന്നു.
““എടാ... അത് പറഞ്ഞാൽ എനിക്ക് മാത്രം..ചൂടും തണുപ്പുമറിയുന്ന, കേൾക്കുന്നവന്...ഉറക്കം വരുന്ന നരച്ച ഇന്ത്യൻ അഴുക്കുചാലിലെ എന്റെ മാത്രം കൊച്ചു തിരിച്ചറിവുകളാണ്”" അവൻ അപൂർവമായി തിളങ്ങുന്ന കണ്ണുകളോടെ മാങ്ങ ആസ്വദിച്ചു കഴിച്ചു.
““എന്തായാലും പറയാതെ നിന്നെ ഇവിടുന്ന്...അനങ്ങാൻ വിടില്ല...നീ.. തെണ്ടി നടന്ന കഥ..എനിക്ക് കേൾക്കണം... ഞാനല്ലാതെ ആരാ....അതു കേൾക്കാൻ"" ഞാൻ തോർത്തെടുത്ത് വെറുതെ അവന്റെ കൈകൾ പിണച്ചുകെട്ടി.
““ശരിയാടാ.. അത് തന്നെയാ...; യഥാർത്ഥ തെണ്ടികളുടെ ആ ജീവിതം എനിക്ക്
മനസിലായി....."
““യഥാർത്ഥ തെണ്ടികൾ?""
““അതെ . ഒന്നുമില്ലാത്തതിന്റെയൊപ്പം
കൂട്ടിന് ആരുമില്ലാതാവുക ..... അവരാണ്
യഥാർത്ഥ തെണ്ടികൾ"
““തെണ്ടികളല്ലാം അതിൽപ്പെടില്ലേ.."
““ഇല്ല... നീ കണ്ടിട്ടില്ലേ...
അച്ചനും മുത്തശ്ശനും
കൊച്ചുമക്കളുമൊക്കെച്ചേർന്ന് കൂട്ടത്തോടെ നടക്കുന്ന നാടോടികളെ.....
അവരുടെ കൈയ്യിലൊന്നുമില്ലെങ്കിലും
അവർ സന്തുഷ്ടരാണ്.... അവരുടെ ജീവിതം പ്രതീക്ഷകളുടേതാണ്..കാരണം
അവർക്ക് ആരുമില്ലാതാവുന്ന തോന്നലും
അവസ്ഥയുമില്ല..""
“ഓ... അത് ശരിയ.."
““അത് പോലെ.. മാഫിയകൾ ..... ഗോവിന്ദച്ചാമിയുടെ കൂട്ടുകാർ .... അങ്ങനെ പലരും .....പക്ഷെ.....""
അവനൊന്ന് നിർത്തി ഇലത്തലപ്പുകൾക്കിടയിലൂടെ സൂര്യനെ നോക്കി...... തുടർന്നു.......
““പക്ഷെ... ഒന്നുമില്ലാതാവുന്നതിന്റെയൊപ്പം
ആരുമില്ലാതാവുന്നവർക്ക് ഗാന്ധി ജി പറഞ്ഞത് പോലെ മരണത്തതിൽ..മാത്രമേ പ്രതീക്ഷയുള്ളു...."""
നീലാകാശം നോക്കി നിരാശയോടെ
ചലിക്കുന്ന അവന്റെ
💬 Comments
View all comments