Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
കൈയ്യിലുള്ള ചില്ലറകളുടെ ബലത്തിലും
ഞാനാ തീർത്ഥാടനത്തിന് തീരുമാനിച്ചു.!
ഗുജറാത്ത്, പഞ്ചാബ്, പൂനെ,ബോംബെ....
ഏതാനും വർഷങ്ങൾ സൗഹൃദങ്ങളുടെ മധുരവും കയ്പും ..... വിയർപ്പിന്റെ
പണിക്കൂലിയും നിറഞ്ഞ അനുഭവങ്ങൾ.
നല്ല കൂട്ടുകാരെയും കൂടെ, വേദനകൾ മറന്ന കൂട്ടച്ചിരിയുടെ നിമിഷങ്ങളും ഇടയ്ക്കിടെ ഉൻമാദത്തോടെ അയവിറക്കി
സുഖിക്കാറുള്ള എനിക്ക് ആ വഴികളൊക്കെ ഓർമയിൽ സുപരിചിതമായ സ്നേഹകൂട്ടായ്മകളുടെ ലഹരിയായിരുന്നു..........
ഇനിയൊരു തിരിച്ചു പോക്കില്ലാത്ത
സ്ഥലങ്ങളിൽ ഓർമകളിലൂടെ മുങ്ങി നിവരാറുള്ള ഞാൻ.....പതിവ് തെറ്റിച്ച് തീരുമാനമെടുത്തു. കഷ്ടിച്ച് ജീവിക്കാൻ
പണ്ടേ മിടുക്കുള്ള എനിക്ക് കൈയ്യിലുള്ള
ചില്ലറകൾ ചിലവഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും.. ഇപ്പോഴുള്ള വീട്ടിലേക്കുള്ള വഴിയേക്കാൾ സുഖം ജയിലിലേക്ക് നടക്കുന്നതിനാണ് നല്ലെതെന്ന് തീരുമാനിച്ച എനിക്ക് ..ആ പണച്ചെലവ് ഒരു നഷ്ടമായി തോന്നിയില്ല.
ഇന്ത്യൻ റയിൽവേയുടെ സെക്കന്റ് ക്ളാസ് യാത്ര....... കേരളം വിട്ടാൽ ഏതവസ്ഥയിലാണെന്ന് നല്ലപോലെ അറിയാവുന്ന ഞാൻ ഒരു തല്കാലെങ്കിലും..കിട്ടുമോ എന്ന് നോക്കി. പതിവ് പോലെ നമ്മുടെ റയിൽവേയിലെ സഹകരണ മനോഭാവമില്ലാത്ത കൗണ്ടറിൽ നിന്ന്
എന്റെ വിഷണ്ണത ഇരട്ടിയാക്കി ഒരു നിഷേധി പുച്ച്ഛത്തോടെ തലകുലുക്കി.
വടക്കോട്ട് പോകുന്ന ഹിന്ദി തൊഴിലാളികളുടെയിടയിൽ ഇടിച്ചു കയറി......ചന്തിയുറപ്പിക്കാൻ എങ്ങനെയോ കിട്ടിയ സ്ഥലത്ത് ഞാനും അവരിലൊരാളായി മാറി
എക്സ്പ്രസ് വണ്ടിയിൽ സെകന്റ് ക്ളാസിലെ പലകയിൽ ഇരിപ്പുറപ്പിച്ചു.... .....എന്തോ എനിക്കപ്പോൾ വൈലോപ്പള്ളിയുടെ
‘ആസ്സാം പണിക്കാർ' ഓർമ വന്നു.
“പർദേശി .... ജാനാ .... നഹി"
ഹിജഡകളുടെ കൈ മുട്ടലുകൾക്കൊപ്പം
വയറ്റത്തടിച്ച് പാടുന്നവരുടെ നിലവിളിയും.....
എന്റെ ഓർമക്കണ്ണുനീരിൽ കുതിർന്ന യാത്രയ്ക്ക് അപശ്രുതിയിലൂന്നിയ ഈണവും താളവും നല്കി...
മമ്മൂട്ടിയുടെ...
‘ ഇന്ത്യ എന്താണെന്ന്..അറിയുമോ' എന്ന ചോദ്യത്തിന്റെ അർത്ഥങ്ങൾ അതുവരെയുള്ള ജീവിതം കൊണ്ട് തന്നെ ഏകദേശം മനസ്സിലായിരുന്ന ഞാൻ
പക്ഷേ.... ആ
💬 Comments
View all comments