Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
കീഴിൽ കായികാഭ്യാസനത്തിനെത്തിയ കുറേ പെൺകുട്ടികളുടെ നേതാവ് എന്നോട് പരിശീലനം കഴിഞ്ഞ് പോവാൻ നേരം
ചിരിച്ചു കൊണ്ട് ചോദിച്ചു...;
“”ആർ യൂ... ഹിന്ദി...?ചേട്ടാ........""
ബീച്ചിൽ മറ്റാരും ശ്രദ്ധിക്കാത്ത അവരുടെ കരണം മറിച്ചിലുകൾ ആസ്വദിച്ചിരിക്കുന്ന..ഞാൻ അവർക്കൊരു പതിവില്ലാത്ത കൗതുകമായിരിക്കാം.... പാടുകയും ആടുകയും ചെയ്യുന്നവരെപ്പോലെ
ഓട്ടച്ചാട്ടക്കാരികളെ നമ്മളങ്ങനെ ശ്രദ്ധിക്കാത്തതു കൊണ്ടായിരിക്കാം..
മറുപടി അത്മാർത്ഥമായ ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ അവരെ
യാത്രയാക്കി.........
ആ കന്യകമാർ വീട്ടിലേക്ക് തിരിച്ചു പോവുകയാണ്.................................
വീട്.....! കാത്തിരിക്കാൻ ആരെങ്കിലുമുള്ള വീട്.......!.
ഒരു മേൽക്കൂരയില്ലെങ്കിലും കൂട്ടിന്
ആരെങ്കിലുമുണ്ടായിരിക്കുക.....!,
അമ്മയുണ്ടെങ്കിൽ ഏറ്റവും നല്ലത്....
അല്ലെങ്കിലാരെങ്കിലും....
കൈയ്യിലൊന്നുമില്ലാതാകുന്നതിനൊപ്പം
കൂട്ടിനാരുമില്ലാതാകുന്നതാണ് ഏറ്റവും
ഭീകരമെന്ന് ഞാനറിഞ്ഞു തുടങ്ങി....
രണ്ട് ദിവസം അലഞ്ഞപ്പോഴേക്കുംവീടിന്റെ
വില അറിഞ്ഞു തുടങ്ങിയെങ്കിലും........
കാരാഗൃഹമാകുന്ന വീടുകൾ മരണത്തേക്കാൾ അസഹനീയമാണെന്ന്
നെപ്പോളിയന്റെ പോലും അവസാന കാലം
നമ്മളോട് പറഞ്ഞു തരുന്നുണ്ടല്ലോ.
ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞ് അനേക യുദ്ധങ്ങൾ ജയിച്ച് നെഞ്ച് വിരിച്ച് നിന്ന ആ ധീരനെ....... ഒരു കാരാഗൃഹവീട്ടിലെ
വിഷം പുരണ്ട ചുവരുകൾ തളർത്തി..!
അവിടെ അദ്ദേഹത്തെ തളർത്തിയതും
അതായിരിക്കാം........,
കൂട്ടിനാരുമില്ലാതാവുക...!!!!
കൂട്ടില്ലാത്ത കാരാഗൃഹത്തേക്കാൾ തെണ്ടിയാവുന്നതാണ് നല്ലതെന്ന്
വിചാരിച്ച് ഞാൻ ഇനിയെന്ത് എന്ന്
ഒരു നിമിഷം ചിന്തിച്ചു...
അപ്പോഴാണ് ആ പെൺകുട്ടികളുടെ
ചോദ്യം ചെവിയിൽ ഓർമയായി മുഴങ്ങിയത്...
““ആർ യു ... ഹിന്ദി ??!!"""
പണിയെടുത്ത് ജീവിച്ച വടക്കൻ സംസ്ഥാനങ്ങളുടെ ഓർമകൾ...... ഒരു നിമിഷം കൊണ്ട് തിരമാലകൾക്കൊപ്പം അലയടിച്ചു വന്നു.....
'അതിഥി തൊഴിലാളികൾ' ജൻമമെടുത്തിട്ടില്ലാത്ത അന്നത്തെ കാലത്ത് അവർക്ക് ഞങ്ങൾ മദ്രാസികളായിരുന്നു.... സ്നേഹത്തോടെയും വെറുപ്പോടെയും അവർ ഞങ്ങളെ മദ്രാസി എന്ന് വിളിച്ചു.
അങ്ങോട്ടൊക്കെ ഒന്ന് പോയി വന്നാലോ...................!?
എവിടെ നിന്നോ കിട്ടിയ ഊർജ്ജത്തിലും
💬 Comments
View all comments