Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
തിരിഞ്ഞു നോക്കാതെ......, എന്നാൽ മനസിൽ ഓർമകളുടെ തിരിഞ്ഞു നോട്ടങ്ങളുടെ നോവുമായി വീട്ടിൽ നിന്നിറങ്ങി.......
എവിടെപ്പോയാലും അടിസ്ഥാന സഹായങ്ങളുമായി എന്റെ സന്തത സഹചാരിയായ ബേഗും ഒരു മാറാപ്പായി പതിവു പോലെ തോളിൽ തൂങ്ങിയിരുന്നു.
‘എന്റെ മൺവീണയുമായി' ജോൺസൻ മാഷും .....,‘തേങ്ങും ഹൃദയവും ... സാന്ദ്രമാം മൗനവും ... ഇതുവരെ ഈ കൊച്ച് കളി വീണ..' യുമൊക്കെയായി രവീന്ദ്രൻ മാഷുമൊക്കെ..... ആത്മാവിൽ കണ്ണീർത്തുള്ളികളാൽ താളമിട്ടു കൊണ്ടിരുന്നു......എങ്കിലും.........,
‘.....ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ പാലലച്ചോലയായ് പാരിൽ ഒഴുകി....'..... എന്റെ പുലർകാലങ്ങളിലെ നിത്യജീവിത ഓട്ടങ്ങളെ പലപ്പോഴും എണ്ണയിട്ടുണർത്താറുള്ള
‘...ആറാട്ടുകടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ......' പതിവുപോലെ മൂളി, ഞാനെന്റെ ഹൃദയതാളത്തെ ഒരേ നിലയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.....
അകന്നകന്നു പോകുന്തോറും .....
തെങ്ങിൻതലപ്പുകളും മാവും പ്ളാവും പുളിയനുറുമ്പും യു.പി സ്കൂളും സർവോപരി...., അമ്മമാരും ചേച്ചിമാരുമൊക്കെ... ബാല്യകാലത്തിന്റെ
നിഷ്കളങ്ക ഊഞ്ഞാലോർമകളുമായി പുറകിൽത്തന്നെയുണ്ടായിരുന്നു....
വിങ്ങിപൊട്ടുന്ന കണ്ണുനീരിനെ പുറത്തേക്കൊഴുകാനനുവദിക്കാതെ
കുടിച്ചിറക്കുന്നതിനുള്ള കഴിവ്
പണ്ടേ എന്റെ കൺപോളകൾ അഭ്യസിച്ചെടുത്തതിനാൽ
ചാപ്ളിന്റെ ഉത്കണ്ഠയൊന്നും
എന്നെ അലട്ടിയില്ല...[മഴയത്ത് നടന്നാൽ കരയുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റില്ലാത്തത് കണ്ടുപിടിച്ച ചാർളി...! ]
ലക്‌ഷ്യമില്ലാത്തവർ പലപ്പോഴും എത്തിച്ചേരാറുള്ള ബസ് സ്റ്റാൻഡുകളിലും
റെയിൽവേ സ്റ്റേഷനുകളിലും രാത്രി
പകുത്തു നല്കി.....രണ്ട് പകലുകൾ, കടൽത്തീരങ്ങളിലെ അറ്റമില്ലാത്ത തിരമാലകളെണ്ണി ഞാൻ നടന്നു........
പൂമ്പാറ്റകളും മനുഷ്യരും രഹസ്യമായി തേൻ നുകരുന്നത് അസൂയയോടെ നോക്കി നില്ക്കേണ്ടി വരാറുള്ളത് കൊണ്ട് പൂന്തോട്ടപാർക്കുകളൊന്നും എനിക്ക് വല്യ ഇഷ്ടമല്ലായിരുന്നല്ലോ.....
കടലോരക്കാറ്റിനെ കുട കൊണ്ട് മറച്ച്
പരസ്പരം ഉപ്പുരസം നുകരുന്നവർ കടൽത്തീരങ്ങളിലും നിറയെ ഉണ്ടെങ്കിലും.., മുകളിലാകാശവും...താഴെ തണലില്ലാത്ത കടലും.................ചുറ്റും മണലുമായി തുറന്ന് കിടക്കുന്നത് കൊണ്ടാവാം............ എനിക്കെന്തോ അവിടെ അവരെക്കാണുമ്പോൾ വളരെ സന്തോഷമായിരുന്നു.
ബീച്ചിൽ അദ്ധ്യാപകന്റെ
💬 Comments
View all comments