Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
ഒന്നും ചെയ്യാൻ
പറ്റാത്ത അവസ്ഥയല്ലേ.." മാങ്ങദശ മുഴുവൻ കടിച്ചു നക്കിയെടുത്ത് ഒരു മാങ്ങാണ്ടി ഞാൻ ആഴമുള്ള കുഴിയിലേക്കെറിഞ്ഞു...
““ശരിയാ....ഈ കൊറോണക്കാലത്ത് മരുന്നില്ലാത്തത് കൊണ്ട്.. അത് ശരിക്കും
മനസിലായി.. പണമുണ്ടെങ്കിൽ എല്ലാമായി
എന്ന നമ്മുടെ അടിസ്ഥാന ബോധം വരെ പൊളിഞ്ഞു..!പക്ഷെ അതിനേക്കാൾ , അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ..... അവസ്ഥ കൂടെ വന്നാലാണ് ഏറ്റവും ഭീകരം..””
അവനും കൈയ്യിലെ മാങ്ങാണ്ടി വലിച്ചെറിഞ്ഞു... ചെരിഞ്ഞ് വെള്ളത്തിൽ തവളച്ചാട്ടം തുള്ളിച്ചാടി അത് കുഴിയുടെ മുകളിൽ ചെറിയ ഓളങ്ങൾ തീർത്ത് അക്കരയെത്തി.
““നീയി ഫിലോസഫി പറഞ്ഞിരിക്കാതെ
നിന്റെ തീർത്ഥാടനയാത്രയെക്കുറിച്ച് പറ""
അവന്റെ തത്ത്വശാസ്ത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമാണെങ്കിലും ഞാൻ ചുമ്മാ..ഒരു സൗഹൃദജാഡ ഇട്ടു .
““എടാ അത് തന്നെയാണ് പറഞ്ഞ് വന്നത്....ആരുമില്ലാത്ത ആ രണ്ടാമത്തെ അവസ്ഥയിലൂടെ രണ്ട് മാസം കടന്നുപോയതാണ് എന്റെ തീർത്ഥാടനം.....!" അവനൊന്ന് ചരിഞ്ഞ് കിടന്ന് തലയിൽ കൈയ്യൂന്നി എന്റെ നെഞ്ചിൽ കൈവച്ചു.
““ങ്ങേ....!" പതിവ് പോലെ ഒന്നും മനസിലാവാതെ ഞാനും ചരിഞ്ഞ് കിടന്ന്..അവനെ മിഴിച്ച് നോക്കി.
““എടാ ..... വീട്ടിൽ നിന്ന് അന്നിറങ്ങിപ്പോകുമ്പോൾ ആരോടും പറയാത്ത ഒരു തിരിച്ചു വരവില്ലാത്ത നാടുവിടൽ തന്നെ ആയിരുന്നു...
അത് !. അതറിഞ്ഞാൽ നീയെന്നെ തടയുമെന്നറിയാം ....അതല്ലേ
നിന്നോട് പണിക്ക് പോവുകയാന്ന് പറഞ്ഞത് !””
“““എന്നിട്ട്...?"
പാറയുടെ മുകളിലെ പരുപരുപ്പ് കൂടി വരുന്നതിനാൽ ഞാൻ എഴുനേറ്റിരുന്ന്...അവന്റെ തീർത്ഥാടനക്കഥ കേൾക്കാൻ തുടങ്ങി...
അവൻ കഥ പറയാൻ വാ തുറന്നാൽ എന്നും ഞാനൊരു..നല്ല കേൾവിക്കാരനാണ്........................
കാരണം :വെറും ‘അക്കാദമിക്കനായ' എനിക്ക് പലപ്പോഴും ചുക്കിച്ചുളിഞ്ഞവരുടെ
സ്വപ്നങ്ങളും പ്രതീക്ഷകളും പറഞ്ഞു തന്നത്....അവന്റെ പ്രായോഗിക നേരറിവുകളാണ്..............
““““.....അങ്ങനെ ... ഞാൻ
💬 Comments
View all comments