Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]
കാലങ്ങൾക്ക് ശേഷം നീലാകാശം കാണാൻ പറ്റുന്നു...!
ജലന്ധറിൽ നിന്ന് ചക്രവാളത്തിലേക്ക് നോക്കുന്ന ആളുൾക്ക്...,
നാളുകൾക്ക് ശേഷം മഞ്ഞ് മലകളുടെ
ശിഖിര ഭംഗി ആസ്വദിക്കാൻ കഴിയുന്നു.!
................................... അങ്ങനെ, വരും നാളുകളിലേക്ക് ഓർത്തു വെയ്ക്കാൻ
പ്രകൃതി കാണിച്ച ഈ തലകുത്തിമറിയലിനെക്കുറിച്ചുള്ള വർത്തമാനങ്ങളിലേർപ്പെട്ട് ഞങ്ങൾ അങ്ങ് താഴെ കരിമ്പാറക്കല്ലുകളും വെള്ളാരം കല്ലുകളും ഉരുളൻകല്ലുകളും നിറഞ്ഞ
തോടിനടുത്തെത്തി...........................
““ങാ... ഓർത്തുവെയ്ക്കാനുള്ള ഒരു പതിവ്
ചരിത്ര കഥയായി അവശേഷിക്കാനേ സാധ്യതയുള്ളു....! തിരിഞ്ഞു നോക്കി പാഠം പഠിച്ച് തിരുത്തുന്നവർ പതിവ് പോലെ അധികമൊന്നും ഉണ്ടാവാൻ വഴിയില്ല!"" കൈയ്യിലുള്ള തോർത്തെടുത്ത് തലയിൽ ചുറ്റി അവൻ തോട്ടിലേക്കിറങ്ങി...
മുട്ടൊപ്പം വെള്ളമുള്ള ഭാഗത്ത് കൂടി നടന്ന് നടുവിലുള്ള വലിയ പാറപ്പുറത്ത് വലിഞ്ഞു കയറി എന്നെ വിളിച്ചു.
തോട്ടുവക്കിലെ പറമ്പതിരിലെ ശീമക്കൊന്നക്കമ്പുകൾ പൊട്ടിച്ച് തോട്ടിലേക്ക് ചാഞ്ഞ് നിന്ന മാവിന്റെ മുകളിലെ ചിനച്ചു തുടങ്ങിയ മൂന്നാല് പച്ചമാങ്ങകൾ എറിഞ്ഞു വീഴ്ത്തി...........
കാട്ടരുവിയുടെ തണുപ്പിലേക്കിറങ്ങി..........,
കാലിൽ കൊത്തി ഇക്കിളിയിടുന്ന പരൽ മീനുകളോട് കിന്നാരം പറഞ്ഞ്
ഞാനും പാറപ്പുറത്തെക്ക് വലിഞ്ഞ് കയറി.
““മും... ചെറിയ മധുരവും പുളിയും..."
പാറയിൽ ഇടിച്ചു ചതച്ച് പൊളിച്ചെടുത്ത
മാങ്ങാച്ചീന്തുകൾ കടിച്ചു മുറിച്ച് തിന്നുകൊണ്ട് ഞങ്ങൾ തോട്ടിലെ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് കയറിയിറങ്ങിയൊഴുകി വലിയ കുഴിയിലേക്ക് എത്തിച്ചേരുന്ന പച്ചവെള്ളത്തിന്റെ സൗന്ദര്യം നോക്കിയിരുന്നു. ... പുറത്തൊക്കെ ഉച്ചവെയിലിന്റെ ചൂടിൽ ഉരുകിയൊലിക്കുന്നുണ്ടെങ്കിലും....
മരച്ചോലകൾ തണൽ വിരിച്ച കാട്ടുചോലയുടെ ഒഴുകുന്ന തണുപ്പിൽ
ലയിച്ച് ...നിറഞ്ഞ വയറും മനസുമായി
പാറപ്പുറത്ത് തോർത്ത് വിരിച്ച് ഞങ്ങൾ മലർന്നു കിടന്നു ................................
““ജീവിച്ചിരിക്കുന്നവർക്ക് ഏറ്റവും ഭീകരമായി തോന്നുന്നത് ഏതവസ്ഥയാ
മിനോ....?”
അരുവിയുടെ ഗളഗളത്തിനൊപ്പം
അവന്റെ തത്ത്വശാസ്ത്രചോദ്യം ഒഴുകി വന്നു...
““കൈയ്യിലൊന്നുമില്ലാതെ
💬 Comments
View all comments