0%

Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]

Author : Kambikathakal Read All Parts 398
നീണ്ടു പരന്ന് കിടന്ന വയലുകൾക്കപ്പുറം മാനത്തേക്ക് കയറാനുളള പടവുകൾ പോലെ പൊങ്ങിയുയർന്ന് കിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഉച്ചിയിലെ ചക്രവാളത്തിൽ...എന്തോ ചിന്തിച്ചു കൊണ്ട് അവന്റെ ദൃഷ്ടി തറഞ്ഞു നിന്നു. ““അത് ശരി .....നീയെങ്ങോട്ടാ പോയത്?!"" ദൈവങ്ങളെ വിൽക്കാൻ വച്ചിട്ടുള്ള മതകുടീരമലകളിലൊന്നും അവൻ പോവുകയില്ലെന്നറിയാവുന്ന ഞാൻ വീണ്ടും നെറ്റി ചുളിച്ചു. ““ടാ... അത് കുറേ പറയാനുണ്ട്... നമുക്കാ തോട്ടിലെ പാറപ്പുറത്തെങ്ങാനും പോയിരുന്നാലോ... അച്ചനുമമ്മയും കേൾക്കുകയും ഇല്ല"" അച്ചൻ അമ്മ തുടങ്ങിയവരെ ഇപ്പോഴും..ബഹുമാനമുള്ളവരുടെ കൂട്ടത്തിൽ പെട്ട..അവനോട് .... ഞാൻ ‘കുഴപ്പമില്ല ടാ പറ'..എന്ന് പ്രോത്സാഹിപ്പിച്ചെങ്കിലും അവൻ..‘ശരിയാവൂല്ലെടാ...' എന്ന് ഉറപ്പിച്ചു. അമ്മയുടെ ഞുണുക്ക് കറികളും കൂട്ടി ലോക്‌ഡൗൺ ഡയറ്റായ റേഷനരി കഞ്ഞി അച്ചന്റെ കൂടെയിരുന്ന് കഴിച്ചപ്പോൾ ഞാൻ തോട്ടിൽ പോവുന്ന.. കാര്യം പറഞ്ഞു...............അവന്റെ കൂടെയായതിനാൽ അച്ചൻ സമ്മതിക്കുമെന്നെനിക്കുറപ്പായിരുന്നു “ഡ്രോണുകൾ ഷൂട്ടിങ്ങിനിറങ്ങിട്ട്ണ്ടാകും സൂക്ഷിച്ച് പോണം ട്ടോടാ...” ദിവസങ്ങളായി വാർത്താ ചാനലിൽ നിറയുന്ന പോലീസ് കലാപരിപാടികളെക്കുറിച്ച് അച്ചൻ ഒന്നുകൂടി ഓർമിപ്പിച്ചു. ക്രിക്കറ്റ് കളിക്കാൻ പോവുമ്പോൾ ഒരു സ്റ്റൈലിന് വെക്കാറുള്ള ചട്ടിത്തൊപ്പിയും വെച്ച് ഞാനും.., ലുങ്കിയുടുത്തത് കൊണ്ട് തൊപ്പിയുടെ ആവിശ്യമില്ലാത്ത അവനും ..പുറക് വശത്തെ ഗെയ്റ്റ് തുറന്ന് കള്ളൻമാരെപ്പോലെ പുറത്തിറങ്ങി. എങ്കിലും ... മോഹിപ്പിക്കുന്ന തണുപ്പും സുഖവുമുള്ള വെള്ളത്തിന്റെ പ്രലോഭനമോർത്ത് കൊണ്ട് രണ്ട് തോർത്തും കൂടി ഞങ്ങൾ കയ്യിലെടുത്തു.. പറമ്പിലെ ശുദ്ധവായു ശ്വസിച്ച് കയ്യാലകളുടെ കല്ലുപാകിയ ഇടവഴികളിലൂടെ ഇറങ്ങി റോട്ടിലെത്തി. ചുറ്റും പേടിച്ച് നോക്കി മുറിച്ചു കടന്ന് വീണ്ടും തോട്ടിലേക്കുള്ള കയ്യാല കെട്ടിലേക്കിറങ്ങി. ............പണ്ട് വീട്ടിലേക്ക് കയറുമ്പോൾ പേടിക്കുന്നവർ...... ഇപ്പോൾ റോട്ടിലിറങ്ങുമ്പോൾ പേടിക്കുന്നു....! കോടാനുകോടികൾ ചെലവഴിച്ചിട്ടും ശുദ്ധമാകാത്ത ഗംഗയും യമുനയുമെല്ലാം പണച്ചെലവില്ലാതെ ശുദ്ധജലവാഹിനികളാകുന്നു.....! .....ഡൽഹി അടക്കമുള്ള നഗരവാസികൾക്ക്

💬 Comments

View all comments