0%

Chapter Title : ?അമ്മ..അറിയാൻ 2 [പങ്കജാക്ഷൻ കൊയ്‌ലോ]

Author : Kambikathakal Read All Parts 398
നോക്കി അവൻ കിടന്നു ..... ചുവരിലെ ചിരിക്കുന്ന ഗാന്ധിയപ്പൂപ്പൻ ഞങ്ങളെ തന്നെ നോക്കുന്നതായി എനിക്ക് തോന്നി. എന്റെ ഉൾക്കണ്ണിൽ വീണ്ടും അവന്റെ തിരിച്ചറിവുകളോടുള്ള ബഹുമാനം നിറഞ്ഞു. കഥകളെ വികാരപരമായി മാത്രം കാണുന്ന എനിക്ക് ....., അത് അവരുടെ അവസാനമല്ല ....പുതിയ തുടക്കമാണെന്ന് മനസിലായത് ...., അവന്റെ വാക്കുകളിലൂടെയാണ്. ......... ചിരിച്ചു കൊണ്ട് മരിച്ചവർ ..., ഈ ലോകത്ത് നൻമയുടെ പിൻഗാമികളെ സൃഷ്ടിച്ച നല്ല രക്തസാക്ഷികൾ !!!. പലർക്കും പലപ്പോഴും പ്രാന്തൻ ചലനങ്ങളായി തോന്നാറുള്ള അവന്റെ ഭാവങ്ങൾ എനിക്ക് പാഠശാലകളായിരുന്നു. അവന്റെ മുഖത്ത് അനുഭവങ്ങളുടെ തിരിച്ചറിവാണ് കൂടുതലും കാണാനാവുക.... പ്രതീക്ഷയുടെ സ്വപ്നതിളക്കത്തേക്കാൾ .! ““എടാ കഴിഞ്ഞ വർഷം റിയാദിൽ നിന്ന് തിരിച്ച് വന്ന് ഞാൻ രണ്ട് മാസം തിരുവനന്തപുരത്ത് പണിക്ക് പോയത് നിനക്കോർമയുണ്ടോ....."" സിനിമ കഴിഞ്ഞ നിശബ്ദതയിൽ അവൻതുടർന്നു ...., ““പക്ഷെ ഞാൻ പണിക്ക് പോയതല്ല....വീട്ടുകാരോട് പിണങ്ങി ഒരു തീർത്ഥാടനത്തിന് പോയതാണ് !”". ““നീയോ.... തീർത്ഥാടനമോ ങ്ങേ.... !?" അവന്റെ തിരിച്ചറിവുകളുടെ ചൂടറിയുന്ന ഞാൻ നെറ്റിചുളിച്ചു...., വീട്ടുകാരോടുള്ള പിണക്കം പുത്തരിയല്ലാത്തതിനാൽ ഞാനൊന്നും ചോദിച്ചില്ല.....കാരണം, വിയർക്കുന്ന ജോലികളൊക്കെ കളഞ്ഞ് ‘രക്ഷപ്പെടാൻ' വേണ്ടി എന്തെങ്കിലും ബിസിനസ് തുടങ്ങാനുള്ള നിർബന്ധം, ഓരോ തവണയും വരുമ്പോൾ വീട്ടുകാർ അവന്റെ തലയിലേക്ക് കെട്ടിവെക്കാറുള്ളതാണ്..................! “.....#വിജയേട്ടന്റെ ശുദ്ധമനസിന് ബിസിനസ് ശരിയാവില്ല ......" എന്ന ചിന്താവിഷ്ടയായ ശ്യാമളയുടെ ഡയലോഗിന്റെ അർത്ഥം മറ്റാരെക്കാളും നന്നായറിയാവുന്ന അവൻ..ഒരിക്കലും ‘കച്ചകപട'ത്തിൽ താത്പര്യം കാണിച്ചിരുന്നില്ല....... ““സത്യം പറഞ്ഞാൽ ഒരു തിരിച്ചു വരവ് പോലും വേണ്ടായെന്ന് തീരുമാനിച്ച് പോയതാ .....പണ്ടുള്ളവർ കാശിക്ക് പോകുന്നത് പോലെ.." അവനൊന്ന് നിശ്വസിച്ച് ജനലിലൂടെ വിദൂരതയിലേക്ക് നോക്കി...റബ്ബർ മരങ്ങളുടെ പുതപ്പിനു താഴെ

💬 Comments

View all comments