Chapter Title : അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ]
ചിരിച്ച് കളിച്ച് കമ്പ്യൂട്ടറിലൊക്കെ 'തൊഴിൽ' ചെയ്യുന്ന വീഡിയോയൊക്കെ നീ കണ്ടു കാണും .... അതേസമയം അവശ്യ സർവീസ് അല്ലാതിരുന്നിട്ട് കൂടി സ്വകാര്യ
നിർമാണ കമ്പനികളിലെ തൊഴിലാളികൾ
പൊരി വെയിലത്ത് പണിയെടുക്കണം!.
കാരണം ആധുനിക അടിമകളായ അവരെ
ഉപയോഗിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് ഉടമകൾക്കും സർക്കാറിനും അറിയാം......
ഒരു കണക്കിന്ആ അസംഘടിത തൊഴിലാളികൾക്കും നല്ലതാണ്....! അല്ലെങ്കിൽ അവർക്ക് ചിലപ്പോ ഭക്ഷണത്തിനുള്ള പൈസ പോലും കിട്ടാൻ
സാധ്യതയില്ല.!!!!
അങ്ങനെ വിയർക്കുന്ന അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട പലരും ലോകത്തിൽ ഇങ്ങനെയൊക്കെയാണ്... ജീവിച്ചു തീർക്കുന്നത്....
അതുപോലെ വർഗ വ്യത്യാസങ്ങൾ
പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു".
റംനാദ് തുടർന്നു........,
“നിനക്ക് മനസിലാവാൻ
ഞാനാരു ചെറിയ കാര്യം കൂടി പറയാം....;
ഒരു കർഷകത്തൊഴിലാളിക്ക് പെണ്ണ് കൊടുക്കാൻ ഇന്ന് എത്ര മാതാപിതാക്കൾ തയ്യാറാവും...!
എന്തിന്...., ഒരു കർഷകനാണെന്ന് പറഞ്ഞാൽ തന്നെ എന്തായിരിക്കും മനോഭാവം .?.
അതേസമയം നീ തിരിച്ച് ചിന്തിക്ക്..
ഒരു ഐ.ടി. പ്രഫഷനിലിസ്റ്റ് ആണെങ്കിൽ
ജാതിയും മതവും വർഗവുമൊന്നുമില്ലാതെ ഇതൊക്കെ നടക്കില്ലേ.!
ദിവസത്തിൽ ഭൂരിഭാഗം സമയവും അനശ്വര പ്രണയത്തിന്റെ ‘തേങ്ങാക്കുലകൾ' ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പ് ഗ്രൂപ്പിലുമൊക്കെ വാരിവിതറുന്ന
നിനക്ക് ചുറ്റുമുള്ള ഗേൾഫ്രണ്ട്സിൽ
എത്ര പേർ അതിനൊക്കെ തയ്യാറാവും...
ഒരു ത്യാഗം പോലെ അവരതിന് മുതിർന്നാൽ തന്നെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ......?"""
അവനങ്ങനെ പറഞ്ഞ് പറഞ്ഞ് കാടും മലയുമൊക്കെ പിന്നിട്ടു.
ശരിയാണ്.......! ..ഇപ്പോൾ ഒരു ഐ.ടി.ക്കാരനായപ്പോൾ നിരവധി പെൺപിള്ളേർ എനിക്ക് ചുറ്റുമുണ്ട്.
“”ഇവനിപ്പോൾ ആ തൊഴിലാളികളെ പറ്റി ചിന്തിക്കേണ്ട കാര്യമില്ലല്ലോ റിന്നു !
അരാഷ്ട്രീയ ബുദ്ധിജീവികളുടെ കാല്പനികതയ്ക്ക് പുറകേ പോയാൽ പോരേ.....!!!!!!!!??"""" റേഷനും വാങ്ങി വന്ന അച്ചൻ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട്
തുടർന്നു...
💬 Comments
View all comments