Chapter Title : അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ]
കൂടി കണ്ടിരുന്നെങ്കിൽ ജോൺ അതിൽ കൂടുതൽ കൂട്ടിച്ചേർത്തേനെ...!
പിന്നെ....,
ആരൊക്കെ എന്തൊക്കെ അർത്ഥം
കണ്ടെത്തിയാലും .....,
പണ്ടൊരു ‘ദൈവപുരുഷൻ' പറഞ്ഞ പ്രകാരം “അദ്ധ്വാനിക്കുന്നവരേ.. ഭാരം ചുമക്കുന്നവരേ നിങ്ങൾ എന്റെയരികിൽ വരുവിൻ ഞാൻ നിങ്ങളെആശ്വസിപ്പിക്കാം"
എന്ന അർത്ഥമേ വരികയുള്ളു ജോണിന്റെ എല്ലാ ദർശനങ്ങൾക്കും........ അത് കള്ള് കുടിച്ച് പറഞ്ഞതാണെങ്കിൽ കൂടി. അല്ലാതെ,
“....സമ്പന്നരേ നിങ്ങൾ എന്റെയരികിൽ
വരിക.....!" എന്നൊന്നും അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ............!!!””"""
ഞാൻ പതിവ് പോലെ വാ പൊളിച്ച്
അച്ചന്റെ വാക്കുകളെ ആഗിരണം
ചെയ്തു. റിന്നു ആരാധന തുളുമ്പുന്ന മിഴികളോടെ അച്ചനെ നോക്കിയിരുന്നു.
“ഞാൻ പോയി അമ്മയ്ക്ക് സഹായിച്ചു കൊടുക്കാം" അച്ചൻ റേഷനരിയുമെടുത്ത്
അടുക്കളയിലേക്ക് പോയി.
എന്തോ എനിക്കപ്പോൾ യൂടുബിൽ 'രംഗ് ദേ ബസന്തി' മൂവി ഒരിക്കൽ കൂടി കാണാൻ തോന്നി.., പണ്ട് ‘പാഠശാല' അടക്കമുള്ള
റഹ്മാൻ പാട്ടുകൾ കാണാൻ വേണ്ടി കണ്ട താണ്. അന്നും ഉറക്കം തൂങ്ങിയ എനിക്ക്
റിംനാദാണ് സൗഹൃദത്തിന്റെ
ഒഴുക്കുള്ള ഉണർത്തുപാട്ട് പോലുള്ള ആ സിനിമയെക്കുറിച്ച് പറഞ്ഞു തന്നത്.
ഇന്നിപ്പോൾ എന്തോ എനിക്ക് ഉറക്കം
വന്നില്ല. ഓരോ തവണയും വിടർന്ന കണ്ണുകളോടെ പുതിയ ആസ്വാദന അർത്ഥങ്ങൾ കണ്ടെത്തുന്ന അവനോടൊപ്പം ഞാനും അതിൽ
മുഴുകിയിരുന്നു.!!!!
ഈ ലോകം മാറ്റാൻ കഴിയില്ലെന്ന്
പലരീതിയിൽ പറയുന്ന , സിദ്ധാർത്ഥും
ആമിറും കുനാലും ഹെർമനുമടങ്ങിയ
അടിച്ചുപൊളി സുഹൃത്ത്ക്കളോട് മാധവന്റെ പൈലറ്റ്
“കോയി ഭീ ദേശ് പെർഫക്റ്റ് നഹി ഹോത്താ ഹെ ഇസ്കോ ബഹത്തർ ബനാനാ പട്ത്താ ഹൈ."[ ഒരു നാടും പെർഫക്റ്റ് അല്ല...
അതിനെ അങ്ങനെ പതിയെ നിർമിച്ചെടുക്കണം] പറയുമ്പോൾ അവരെപ്പോലെ എനിക്കും തോന്നിയിരുന്നു.
എന്ത് ബോറൻ വിഷയമാണിത്.(
💬 Comments
View all comments