Chapter Title : അമ്മ..അറിയാൻ? [പങ്കജാക്ഷൻ കൊയ്‌ലോ]
അപ്പോൾ യുദ്ധങ്ങളുടെയൊക്കെ കാര്യങ്ങൾ പറയാനുണ്ടോ...!
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും ജപ്പാനുമൊക്കെ പിന്നീടൊരിക്കലും അതു പോലുള്ള മഹാ അബദ്ധങ്ങളിൽ പോയി പെടാത്തത്... ആ
മഹാവിനാശത്തിന്റെ കഥകളിൽ നിന്നും ഇപ്പോഴും അവര് പലതും പഠിച്ചു കൊണ്ടിരിക്കുന്നു എന്നതിനാലാണ്.. !, ചില പൊട്ടലും ചീറ്റലുമൊക്കെ അപവാദമായി ഉണ്ടെങ്കിലും.............
അതുകൊണ്ട് തിരിഞ്ഞു നോക്കൽ എന്നത് വെറും സമയം കൊല്ലിയല്ല , മുന്നോട്ട് പോകാനുള്ള വഴി തുറക്കുന്ന മെഴുകുതിരികൾ തന്നെയാണ്.
അങ്ങനെ വല്ലപ്പോഴും വായിച്ചിരുന്ന
ആ കുട്ടിക്കാലത്ത്........ എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിയ കഥയെഴുതിയ ബി.ഹരികുമാർ, ഈയടുത്ത് മരിച്ചപ്പോൾ
“അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ"
എനിക്കോർമ വന്നു........
വള്ളുവനാട്ടിലെ എം ടി
മാധവിക്കുട്ടിക്കഥകളിലൂടെയൊക്കെ നമ്മുക്ക് പരിചിതമായ... ശോഷിച്ച ഒരു തറവാട്ടിലെ തങ്ങൾക്കനുവദിച്ച ഒരു കോണിൽ ദാരിദ്‌ര്യം ചുവയ്ക്കുന്ന കറുകപ്പുല്ല് തോരനും മുളകൂഷ്യമൊക്കെ കഴിച്ച് വിശപ്പടക്കുന്ന അരുന്ധതിയെന്ന കൗമാരക്കാരി, അവരിൽ പെട്ട പലരെയും പോലെ ദുരഭിമാനം കൈവിടാതെ ‘ജീവിത മാസ്വദിക്കുന്നതാണ്' കഥാതന്തു.
നഗരത്തിൽ നിന്നും ഒഴിവുകാലം ചെലവിടാൻ വരുന്ന സമ്പന്നനായ ബന്ധുവീട്ടിലെ പയ്യനുമായി പൊലിപ്പിച്ച ഗ്രാമീണ കഥകൾ പങ്കിട്ട് അടുപ്പത്തിലായ
അരുന്ധതി, നീളൻ പാവാടയും ബ്ലൗസുമിട്ട് ആ പയ്യന്റെ മനസിലും കൂടെ എന്റെ വായനാമനസിലും കയറിക്കൂടി...
കാണൻ ഒടിമറിയുന്നത് തൊട്ടുള്ള കടംങ്കഥകളിൽ തുടങ്ങി തറവാടിത്ത ഘോക്ഷമടക്കമുള്ള ദുരഭിമാനക്കഥകൾ വരെ നിരത്തി ..... കൂടെ, അവളുടെ സ്വതസിദ്ധമായ പൈങ്കിളിക്കഥകളും പറഞ്ഞു കൊണ്ട് ആ പയ്യനെയും.... കൂടെ എന്നെയും അരുന്ധതി വശീകരിച്ച് വീഴ്ത്തി....,
അവസാനം നരിച്ചീറുകളുറങ്ങുന്ന മച്ചിൻ പുറത്തെ മങ്ങിയ വെളിച്ചത്തിലെ കറുകപ്പുല്ലിന്റെ രുചിയുള്ള ചുടുചുംബനത്തിലവസാനിച്ച ‘അരുന്ധതിയുടെ പൈങ്കിളിക്കവിതകളായിരുന്നു' അന്ന് ഒരു പാട് കാലം സ്വപ്നങ്ങളിൽ...[നമ്മുടെ സ്വന്തം ഭാക്ഷയിൽ പറഞ്ഞാൽ
💬 Comments
View all comments