Chapter Title : അമ്മകിളികൾ 7 [രാധ]
വിളി മാറീല്ല. വിനുവിനെല്ലാം ഒരു ഇന്നോവ കാറുണ്ട്. അത് വിജയന്റെ കൂട്ടുകാരൻ ഷുക്കൂറിന്റെ അടുത്ത് റെന്റിനു കൊടുക്കാൻ ഏല്പിച്ചിരിക്കുകയാണ്. അയാൾക്ക് അതാണ് ബിസ്സിനസ്സ്. സാധാരണ ഹരിയും ഫാമിലിയുമെല്ലാം നാട്ടിൽ വരുമ്പോളാണ് കാർ ഇങ്ങോട്ട് കൊണ്ടുവരാറ്. അതിപ്പോൾ വാങ്ങി വിജയന് കൊടുക്കുന്നത് പറഞ്ഞേൽപ്പിക്കാനാണ് ഹരി വിളിച്ചത്..
"മോളെ.. അച്ചാച്ചൻ കഴിച്ച് കഴിഞ്ഞെന്ന് തോന്നുന്നു... ആ പാത്രമെടുത്തു വെച്ചേക്ക്"
ഹരിയുമായി സംസാരിച്ചു താഴേക്ക് വന്നപ്പോൾ അമ്മാമ്മ ഫിൽമിയോട് പറയുന്നത് കേട്ട് അടുക്കള വാതിലിലേക്ക് നോക്കിയപ്പോൾ പെട്ടന്നു ആരോ മാറുന്നത് കണ്ടു..
"ഇവൾക്കെന്താ പൂച്ചയുടെ ജന്മമാണോ?? നിഴലല്ലാതെ ഇവളെ ഒന്ന് നേരെ കാണാൻ കിട്ടാറില്ലല്ലോ... "അങ്ങനെ അങ്ങോട്ട് വിടാൻ പറ്റോ, വിനു അടുക്കളയിലേക്ക് നടന്നു.. പക്ഷെ അവിടെയും അവളില്ല.. തിരിച്ചു ഡൈനിംഗ് ഹാളിൽ വന്നപ്പോൾ പാത്രവുമില്ല.... ഇവളെന്താ യക്ഷിയാണോ ഇങ്ങനെ മാഞ്ഞു പോകാൻ?? വിനു മുൻവശത്തെവാതിലിലൂടെ പുറത്തേക്കിറങ്ങി വടക്ക് വശത്തേക്ക് ചെന്നപ്പോൾ അവിടെ ഇരുന്ന് ഓലകീറുന്ന അമ്മാമ്മക്ക് പിറകിൽ നിൽക്കുന്നു ഫിൽമി..
"ങാ... നീ ഇവിടെ നിൽക്കേണോ? അപ്പോൾ ആരാ അകത്ത് "?
"അതും നാം തന്നെ വത്സാ "
ദേവി സീരിയലിലെ പോലെ കൈ വിടർത്തി പിടിച്ചു കൊണ്ട് ചിരിച്ചു പിരികം മുകളിലേക്ക് ഉയർത്തി കാണിച്ചുകൊണ്ട് ഫിൽമി പറഞ്ഞപ്പോൾ..
"ഇവക്കെന്താ പൂച്ചേടെ ജന്മോ? നിനക്ക് ഞാനൊരു മണി വാങ്ങി കെട്ടുന്നുണ്ട് "
"വാങ്ങീട്ടും വാ ഞാൻ കെട്ടിക്കോളാം "
നിന്നെ ഇനിയും എന്റെ കയ്യിൽ കിട്ടൂടി പുല്ലേന്ന് മനസ്സിൽ പറഞ്ഞു ഞാൻ അകത്തേക്ക് പോയി കുളിച്ചു ഡ്രസ്സ് ചെയ്ത് ചിറ്റയുടെ വീട്ടിലേക്ക് വിട്ടു...
വീട്ടിൽ നിന്നും 15 കിലോമീറ്ററുണ്ട് ചിറ്റയുടെ വീട്ടിലേക്ക്, അതിന്റെ കുറച്ചു മാറിയാണ് ഷുക്കൂർക്കാടെ വീട്.. ഇച്ഛൻ വിളിച്ചു പറഞ്ഞതുകൊണ്ട് വണ്ടി റെഡിയാക്കി ഇട്ടിരുന്നു.. അതുമെടുത്തു നേരെ ചിറ്റയുടെ വീട്ടിലേക്ക് വിട്ടു...
ചെന്നപ്പോൾ മുൻവശത്തെ വാതിൽ ലോക്കാണ്.. ബെൽ അടിക്കുന്നുമില്ല ചിലപ്പോൾ കറണ്ട് ഉണ്ടാകൂല, നമ്മുടെ നാടല്ലേ... ഞാൻ സൈഡിലൂടെ പിറകിലേക്ക് ചെന്നു.. അവിടെ കിണറിന്റെ കരയിൽ ഒരു പൊക്കം കുറഞ്ഞ സ്റ്റൂളിലിരുത്തി കുട്ടനെ കുളിപ്പിക്കുകയാണ് ചിറ്റ !!
തലകുനിച്ചിരുന്നു എന്തോ പറഞ്ഞു കൊണ്ടിരുന്ന കുട്ടൻ എന്നെ കണ്ടില്ലെന്ന്
💬 Comments
View all comments