Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]
വളർത്തണം എന്ന് കാരണവന്മാര് പറയുന്നത്” മുഖത്ത് ഒരു കപട ദേഷ്യം വരുത്തി മമ്മി പറയുന്നത് കേട്ട കെവിനിന് ചിരി വന്നു.
“ഡാ, വല്ലവരും പിടിച്ച് ്് തല്ലുമെന്ന് ഓർത്തോണം” ലിസി പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു. “ഏയ് അതോർത്ത് ലിസിക്കൊച്ച് പേടിക്കണ്ട. ഒരുപാട് ഒന്നുമില്ലെങ്കിലും കുറച്ച് പെമ്പിള്ളേര് എനിക്കുവേണ്ടി പ്രാർത്ഥിക്കാനുണ്ട് അതുകൊണ്ട് കുഴപ്പമില്ല”
“ഡാ, നിന്നെ,” കൈ ഓങ്ങിക്കൊണ്ട് ലിസി വന്നതും കെവിൻ മുറിയുടെ പുറത്തേക്ക് ്് ഓടിയിരുന്നു.
* * * * *
കുളിച്ചൊരുങ്ങി ഒരു നീല സാരിയും ഉടുത്ത് ലിസി പോകാനിറങ്ങി. കെവിൻ കുളിക്കുകയാണ്. അവനോട് പറഞ്ഞിട്ട് പോവാം എന്ന് കരുതി അവൾ അവന്റെ മുറിയിലേക്ക് ചെന്നു. മൂളിപ്പാട്ടും പാടിയുള്ള കെവിന്റെ കുളി ്് ഉടനെയെങ്ങും തീരുന്ന ലക്ഷണമില്ല. ബാത്ത്റൂമിന്റെ ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം ലിസി കേൾക്കുന്നത്.
ഡിസ്പ്ളേയിൽ ഒരു പെണ്ണിന്റെ ഫോട്ടോ കാണാം. അതിന്റെ താഴെയായി ശ്രയ മനോഹർ എന്ന് എഴുതിയിരിക്കുന്നു. അറ്റന്റ് ചെയ്യുമ്പോഴേക്കും കാൾ കട്ടായി.
അവൾ ഡോറിൽ തട്ടി വിളിച്ച് കെവിനോട് കാര്യം പറഞ്ഞ് ഇറങ്ങി.
* * * * *
ഓഫീസിൽ തന്റെ റൂമിൽ ഇരിക്കുകയായിരുന്നു കെവിൻ. ഏറെ ആഗ്രഹിച്ചിരുന്ന ഒരു ബിസിനസ് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അവൻ. കാര്യമായ തിരക്കുകളൊന്നും ഇന്ന് ഇനി ഇല്ല. കുറച്ച് നേരം അവൻ ഗെയിം കളിച്ച് ഇരുന്നു. അതും മടുത്തപ്പോൾ കെവിൻ തന്റെ ്് ലാപ്പ്ടോപ്പ് എടുത്തു.
ഏതെങ്കിലും സിനിമ കാണാം എന്ന് കരുതിയാണ് അവൻ സിസ്റ്റം ഓൺ
💬 Comments
View all comments