Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]
വളർന്നതും ജീവിക്കുന്നതുമെല്ലാം അറബിക്കടലിന്റെ റാണിയുടെ വിരിമാറിൽ ആണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ദൂരെയായി ഒരേക്കറിന്റെ ഒത്ത നടുവിൽ പണിത ലോറൽ വില്ലയിലാണ് ലിസിയുടെ താമസം. ലിസിയുടെ ഭർത്താവ് ജോസഫ് തരകൻ അറിയപ്പെടുന്ന ബിസിനസുകാരൻ ആയിരുന്നു. അവരേക്കൂടാതെ ഏക മകൻ കെവിൻ ജോസഫുമടങ്ങുന്നതാണ് അവളുടെ കുടുംബം.
ഒമ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഡിസംബർ മാസത്തിൽ ഉണ്ടായ ഒരു കാർ അപകടമാണ് ലിസിയുടേയും ്് മകന്റേയും ജീവിതത്തിൽ നിന്ന് അവരുടെ സന്തോഷമായ ജോസഫിനെ അടർത്തിമാറ്റുന്നത്. പക്ഷേ ജീവിതം തന്റെ മുന്നിലേക്ക് ഇട്ട ആ പരീക്ഷണത്തിന്റെ മുന്പിൽ അവൾ പതറിയില്ല. അന്ന് 14 വയസ്സാണ് കെവിന്റെ പ്രായം. തന്റെ ഇഷ്ടവും, സ്വപ്നവുമെല്ലാമായ ജോലി മാറ്റിവച്ച് ലിസി , ജോസഫിന്റെ ബിസിനസ് ഏറ്റെടുത്തു. എട്ട് വർഷത്തിന് ഇപ്പുറം പഠനമെല്ലാം കഴിഞ്ഞ കെവിൻ , ജോസഫിന്റെ സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ലിസി തിരികെ ജോലിയിൽ കയറുന്നത്. പപ്പയോളംതന്നെ കഴിവ് ബിസിനസിൽ കെവിനും ഉണ്ട് എന്ന തിരിച്ചറിവ് ലിസിയെ സന്തോഷിപ്പിച്ചു.
“അടുത്തത് ആരാ? വരാൻ പറ” ഫോണിൽ വന്ന ്് കെവിന്റെ മെസേജിന് മറുപടി ടൈപ്പ് ചെയ്യുന്നതിന്റെ ഇടയിൽ ലിസി പറഞ്ഞു.
“അകത്തേക്ക് ചെല്ലൂ”
മുറിയിൽനിന്ന് പുറത്തേക്ക് വന്ന യുവതി തന്റെ കൈയ്യിലുള്ള കടലാസ് വായിച്ചിട്ട് ്് അവിടെ ഇരുന്നവരിൽ രണ്ടുപേരോടായി പറഞ്ഞു.
= = =
ഒരു ഇളം ചിരിയോടെ ലിസി മുന്നിലുള്ള കസേരകളിൽ ഇരിക്കുന്നവരെ നോക്കി. തന്റെ കൈയ്യിലുള്ള ഫയൽ മറിച്ചു നോക്കി അതിൽ എഴുതിയ പേര് വിവരങ്ങൾ മനസ്സിലാക്കി. രാധിക വയസ് 40 , ഭർത്താവ് സുമേഷ് 48 വയസ്. തന്നേക്കാൾ വെറും
💬 Comments
View all comments