0%

Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]

Author : Kambikathakal Read All Parts 3.6K

രണ്ട് വയസ്സ് മാത്രം കുറവുള്ള സുന്ദരിയായ ഒരു സ്ത്രീ!. അവൾക് മനസ്സിൽ ചെറുതല്ലാത്ത വിഷമം തോന്നി. എന്നാൽ അടുത്ത നിമിഷം അത് മാറ്റിവച്ച് ലിസി തന്റെ ജോലിയിലേക്ക് കടന്നു.

“എന്താ പേര്?” മുഖം ശാന്തമാക്കി തന്റെ മുന്നിലായി ഇരിക്കുന്ന ്് സുമേഷിനോടായി അവൾ ചോദിച്ചു.

“സുമേഷ്” അവളുടെ നേരെ നോക്കാതെ അയാൾ പറഞ്ഞു. ചോദ്യം ്് രാധികയോടും ആവർത്തിച്ചു. കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.

“ഇത് കൗൺസിലിംഗിന്റെ അവസാന സ്റ്റേജാണ്. ഇപ്പോഴും തീരുമാനത്തിൽ മാറ്റമൊന്നുമില്ലേ?” ചോദ്യം രാധികയോട് ആയിരുന്നു. “ഇല്ല മാടം , എനിക്ക് മതിയായി. നേരത്തെ ഉണ്ടായിരുന്ന സാറിനോട് പറഞ്ഞതേ എനിക്ക് ഇപ്പൊ മാടത്തിനോടും പറയാനുള്ളൂ. മാടം എങ്ങനെയെങ്കിലും ഇത് ഒന്ന് അവസാനിപ്പിച്ചുതരണം” രാധികയുടെ മറുപടി കേട്ട് ലിസി അവളുടെ ഭർത്താവിനെ നോക്കി. തനിക്ക് വന്ന ദേഷ്യം കസേരയുടെ കൈയ്യിൽ നഖം കൊണ്ട് കോറി തീർക്കാൻ ശ്രമിക്കുകയായിരുന്നു സുമേഷ്.

“ഓക്കെ, നിങ്ങൾക്ക് പ്രായപൂർത്തിയായ ഒരു ്് മകനുണ്ടല്ലോ അവന്റെ അഭിപ്രായം ചോദിച്ചോ?” ആവശ്യമില്ലാത്ത ഒന്ന് ആയിരുന്നു എങ്കിലും അങ്ങനെ ചോദിക്കാനാണ് ലിസിക്ക് തോന്നിയത്. “അവൻ ദിവസവും ഇയാളുടെ ദ്രോഹം കാണുന്നതാ മാടം , അവന് എതിർപ്പൊന്നുമില്ല.” “നിനക്കും നിന്റെ മോനും ഞാൻ എന്ത് ദ്രോഹമാടീ ചെയ്തേ?” ദേഷ്യം നിയന്ത്രിക്കാനാകാതെ സുമേഷ് ഇരുന്ന ഇടത്ത് നിന്നും ചാടി എഴുന്നേറ്റു.

“അതേയ് , ഇവിടെ കെടന്ന് ബഹളം വെക്കണ്ട. പുറത്ത് പോലീസുണ്ട്” അതും പറഞ്ഞ് അങ്ങോട്ട് വന്ന സുനിതയെ ലിസി നോക്കി. “നിങ്ങൾ വെറുതെ പ്രശ്നമുണ്ടാക്കരുത് , രാധികയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മനസ്സിലായല്ലോ? അതുകൊണ്ട് ബഹളം വച്ച്

💬 Comments

View all comments