Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]
സുഖവും സന്തോഷവും ഇപ്പൊ അവനാണ്”.
ഒരു ഞെട്ടലോടെയാണ് ലിസി രാധിക പറയുന്നത് കേട്ടത്. ഏസിയുടെ തണുപ്പിലും അവൾ വിയർത്തിരുന്നു. “അപ്പോൾ നിങ്ങൾ തമ്മിൽ!?”
“അതെ മാടം. അവൻ ഇപ്പോൾ എന്റെ മകൻ മാത്രമല്ല , എനിക്ക് സുഖവും സമാധാനവും തരുന്ന എന്റെ എല്ലാമാണ്”.
അവൾ പറയുന്നത് കേട്ട് ്് ശിലപോലെ ഇരുന്നുപോയി ലിസി. “ഇനി മാടം പറയു
, ഞാൻ ഇനിയും അയാളെ സഹിച്ച് കൂടെ ജീവിക്കണോ? എനിക്ക് എന്റെ മോൻ മാത്രം മതി”. ലിസിക്ക് മറുപടി ഇല്ലായിരുന്നു. തന്റെ മുഖത്തെ വല്ലായ്മ മറച്ചുവെക്കാൻ അവൾ രാധികയിൽനിന്നും നോട്ടം മാറ്റി.
വാഹനങ്ങളുടെ ഹോൺ ശബ്ദമാണ് ലിസിയെ തിരികെ കൊണ്ടുവന്നത്. സിഗ്നലിൽ തനിക്ക് മുന്നിൽ കിടന്നിരുന്ന വണ്ടികൾ കുറച്ചധികം ദൂരം മുന്നിലേക്ക് നീങ്ങിയത് കണ്ട് ലിസി അവളുടെ കാറും മുന്നോട്ട് എടുത്തു.
= = =
കെവിൻ വീട്ടിൽ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. പുറത്ത് തെളിഞ്ഞിരിക്കുന്ന വിളക്കുകളുടെ വെളിച്ചത്തിൽ ഗാർഡൻ മനോഹരമായി കാണപ്പെട്ടു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , ചെടികളുടെ ഇടയിൽ ഒരു അനക്കം! ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കാര്യം മനസ്സിലായി. ഗാർഡനിലെ ചെടികൾക്ക് വെള്ളം കൊടുക്കുകയായിരുന്നു ലിസി.
“മമ്മി ഇന്ന് വരാൻ ലേറ്റായോ?” സാധാരണ വൈകുന്നേരമാണ് ലിസി ചെടികൾ നനയ്ക്കാറ്. ഈ നേരത്ത് അവളെ ഗാർഡനിൽ കാണാത്തതാണ്. “ഉം , കുറച്ച് തിരക്കുണ്ടായിരുന്നു” ഹോസ് ചെടികളുടെ ഇടയിൽ ഇട്ടുകൊണ്ട് ലിസി പറഞ്ഞു. മമ്മിയുടെ മറുപടി കേട്ട് കെവിൻ ഒരു ചിരിയോടെ തന്റെ സ്പോർട്സ് ബൈക്ക് പോർച്ചിൽ നിർത്തിയിരുന്ന ലിസിയുടെ കാറിന്റെ അടുത്തേക്ക് ഓടിച്ച് കൊണ്ടുപോയി നിറുത്തി.
അത്താഴം
💬 Comments
View all comments