Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
ഓടിച്ചെന്നോ ക്ലാസിൽ എങ്ങനെ ഇരുന്നെന്നോ ഫ്രെണ്ട്സിനോട് എന്ത് എങ്ങനെ സംസാരിച്ചെന്നോ ഒന്നും. ലോകം മ്യൂട്ട് ചെയ്തത് പോലെ.
ചിന്തിച്ച് ചിന്തിച്ച് അമ്മക്കുഞ്ഞിനെ സാധാരണ പോലെ തന്നെ ഫെയ്സ് ചെയ്യാനും തലേന്നത്തെ മാറ്റേഴ്സ് സംഭവിച്ചിട്ടേ ഇല്ലെന്ന രീതിയിൽ പെരുമാറാനും ഞാൻ തീരുമാനിച്ചു. പക്ഷെ അമ്മക്കുഞ്ഞ് എൻ്റെ സോൾമെയ്റ്റ് ആണെന്ന് ഹൃദയം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
Paulo Coelho-യുടെ Brida വായിച്ചതോർത്തും, അമ്മക്കുഞ്ഞിൻ്റെ പ്രതികരണം ഓർത്തും, ഞങ്ങൾ മൂന്നാമതൊരാളെയും വേദനിപ്പിക്കുന്നോ ചതിക്കുന്നോ ഇല്ലെന്ന് മനസ്സിലാക്കിയും, ഞങ്ങളുടെ ഡീപ്പ് ഇമോഷണൽ-സ്പിരിച്വൽ കണക്ഷൻ ആൻഡ് റെസോണൻസ് തിരിച്ചറിഞ്ഞും, മാംസനിബദ്ധമായ ബന്ധമല്ല ഇതെന്ന് ഉറപ്പിച്ചും ഞാൻ അത് തീരുമാനിച്ചു---
അമ്മക്കുഞ്ഞിനോടുള്ള പ്രണയം ഒന്നിനുവേണ്ടിയും വേണ്ടെന്ന് വയ്ക്കില്ല എന്ന്.
*ഈ ഉമ്മച്ചിക്കുട്ടി........* *ഇവളെൻ്റെയാന്ന്.......*
അമ്മക്കുഞ്ഞിൻ്റെ സമ്മതം മാത്രം മതി എനിയ്ക്ക്. അത് ഓൾറെഡി കിട്ടിയിരിക്കുന്നു. അമ്മക്കുഞ്ഞ് ഫീലിങ്സിൻ്റെയും ഇമോഷൻസിൻ്റെയും പേരിൽ എടുത്തുചാടി പ്രവർത്തിക്കാറില്ല. ചെയ്ത പ്രവൃത്തികളുടെ കോൺസിക്വെൻസസിൽ നിന്ന് ഒളിച്ചോടുകയും ചെയ്യാറില്ല. Yes means YES, No means NO.
പക്ഷെ മുൻപോട്ട് എന്ത്, എങ്ങനെ എന്നൊന്നും ചിന്തിച്ചില്ല.... അതിനുള്ള പക്വതയും ധൈര്യവും എനിക്കായിട്ടില്ലേ എന്ന നേരിയ സംശയം അൽപ്പം പേടി തരുന്നുണ്ട്.. ലേശം...... അമ്മക്കുഞ്ഞിനെ ഒന്ന് നിരീക്ഷിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാമെന്ന് വച്ചു.
പക്ഷെ ഇപ്പോഴുള്ള പ്രധാന പ്രശ്നം ഈ പറഞ്ഞ സംശയങ്ങളും ചോദ്യങ്ങളും ഒന്നുമല്ല. അര മണിക്കൂറിനുള്ളിൽ അമ്മക്കുഞ്ഞ് വീട്ടിലെത്തുമെങ്കിലും ഇപ്പോഴേ കാണാൻ മനസ്സ് കൊതിയ്ക്കുന്നു. ഹൃദയം പിടച്ച് കണ്ണ് നിറയുന്ന, ആഴത്തിലുള്ള സ്നേഹത്തിനൊപ്പം മിസ്സ് ചെയ്യുന്നതിൻ്റെ ദുഃഖം കൂടി ചേരുമ്പോഴുള്ള ഒരുതരം വേദന... അമ്മക്കുഞ്ഞിനെ ഈ നിമിഷം തന്നെ കാണാൻ എന്തെങ്കിലും ചെയ്
💬 Comments
View all comments