Chapter Title : അമ്മക്കുഞ്ഞ് 2 [skull666]
കഴിച്ചോ?"
"ഇല്ല... എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല... ഇന്നലെ രാത്രി മുതൽ ആകെ ഒരു മനം മറിച്ചിൽ... കോഫി കുടിച്ചിട്ടും അങ്ങനെ തന്നെ...."
എന്നെ ദഹിപ്പിയ്ക്കുന്ന പോലൊരു നോട്ടം നോക്കി തിരിച്ച് റൂമിലേയ്ക്ക് തന്നെ കയറിപ്പോയി. "അമ്മയും കഴിക്കുന്നില്ലേ" എന്ന് ഞാൻ ചോദിച്ചപ്പോൾ "പിന്നെ കഴിച്ചോളാം" എന്ന് ഉറക്കെ ദേഷ്യത്തിൽ പറഞ്ഞ് വാതിലടച്ചു.
ഈ പോക്കിൽ അല്പം ഡെയ്ഞ്ചർ സെൻസ് ചെയ്തിട്ട് ഞാൻ പുറകേ ചെന്നു വാതിൽ തുറന്ന് നോക്കി. മുഖം പില്ലോയിൽ വച്ച് കമഴ്ന്ന് കിടക്കുകയാണ്.. ഇടയ്ക്കിടയ്ക്ക് ജലദോഷം പിടിച്ചത് പോലെ മൂക്കിൻ്റെ ചീറ്റലും പിഴിച്ചിലും കേൾക്കാം. അമ്മക്കുഞ്ഞിന് ജലദോഷം വരുമ്പോഴുള്ള സൗണ്ട് എഫെക്റ്റ്സ് നൈസ് ആണ്.
ഞാൻ അടുത്തിരുന്ന് അമ്മേന്ന് വിളിച്ചു. നോട്ട് റെസ്‌പോണ്ടിങ്. വീണ്ടും വിളിച്ചു...
"അമ്മക്കുഞ്ഞേ..."
അണക്കെട്ട് പൊട്ടിയത് പോലെ ഒരൊറ്റ കരച്ചിൽ...
മുഖം കൈകൊണ്ട് തിരിച്ച് കാണാനുള്ള എൻ്റെ എല്ലാ ശ്രമങ്ങളും പാളിക്കൊണ്ടിരിക്കുകയാണ്. കട്ടക്കലിപ്പ്. കുറേ തവണ കൈ തട്ടിമാറ്റി മടുത്തിട്ട് ഏങ്ങലടിയുടെ ഇടയ്ക്ക് "നീ... നിൻ്റെ.... റൂമിൽ പോ....." എന്ന് ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.
"കുളിക്കുന്നില്ലേ അമ്മക്കുഞ്ഞേ?"
(എങ്ങലടി)
"പുറത്ത് നിന്ന് വരുമ്പോൾ കുളിച്ചില്ലെങ്കിൽ സോറിയാസിസ് പിടിക്കുമെന്ന് പറഞ്ഞത് അമ്മക്കുഞ്ഞ് തന്നെയല്ലേ?"
(എങ്ങലടിച്ച് തുപ്പൽ അണ്ണാക്കിലുടക്കി ചുമയ്ക്കുന്നു.)
"കരച്ചിലിൻ്റെ കാരണം പറ..."
(ഏങ്ങൽ intensifies)
"എന്തിനാ ഈ പെർഫോമൻസെന്ന്..."
(ഏങ്ങൽ stops. Heavy breathing starts)
"കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?"
"എടാ നീ പൊയ്ക്കേ..." (with closed mookk)
ഞാൻ ഫോൺ എടുത്ത് അമ്മക്കുഞ്ഞിൻ്റെ നമ്പറിൽ കോൾ ചെയ്തു.
ഫോൺ റിങ് ചെയ്യുന്നു. Shree Hari Stotram by G.
💬 Comments
View all comments