Chapter Title : അമ്മക്കുഞ്ഞ് 3 [skull666]
എൻ്റെ ഷവർമ്മയും എടുത്തു. എന്നിട്ട് പറഞ്ഞു.
"അല്ലാ നിനക്ക് മനം മറിച്ചിൽ അല്ലെ? തിന്നണ്ടാട്ടോ..."
"ആയിക്കോട്ടെ. പക്ഷെ രണ്ടും ഇവിടെയിരുന്ന് തിന്നിട്ടേ അമ്മക്കുട്ടി പോകൂ..."
(ഒരെണ്ണം തികച്ച് തിന്നാനുള്ള വയറില്ല സൈസ് സീറോയ്ക്ക്)
"ഒരെണ്ണത്തിൽ തുപ്പി വയ്ക്കാല്ലോ..."
"അതൊന്ന് കാണണോല്ലോ....."
(വാശി പിടിപ്പിച്ചാലേ ചെയ്യൂ. Molton Brown is killing me........... fuck.)
("That little witch (Molton Brown) is messing with your mind." I told myself while trying to get a hold on myself, like Stark did while trying to tame Hulk.)
"Mmm... വേണ്ട... ഇത്തവണത്തേയ്ക്ക് പോട്ടെ.... ഉം...."
വൈകിട്ട് കിറ്റ് കാറ്റ് തന്നത് പോലെ ഷവർമ്മ നീട്ടിപ്പിടിച്ചിരിക്കുന്നു.
("കോപ്പ്... കേറി ആശിച്ചും പോയി...") (മനസ്സിൽ)
ഷവർമ്മ വാങ്ങിയിട്ട് ഞാൻ കുഞ്ഞിക്കയ്യിൽ പിടിച്ച് ചെറുതായൊന്ന് വലിച്ചു. എന്നിട്ട് ടോം ആൻഡ് ജെറിയിൽ ടോം, വൈറ്റ് കിറ്റിയെ നോക്കുന്നത് പോലെ റൊമാൻ്റിക് മൂഡിൽ മുഖത്തേയ്ക്ക് നോക്കിയതാണ്. ഷവർമ്മ തുറന്ന് തീറ്റ തുടങ്ങിക്കഴിഞ്ഞു. ബ്ലഡി തള്ളച്ചി. കൈ മടിയിലേക്ക് എറിഞ്ഞ് കൊടുത്തിട്ട് ഞാനും കഴിക്കാൻ തുടങ്ങി.
ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഷവർമ്മ മുഴുവനായി വായിൽ വച്ച് കടിക്കാനുള്ള വലുപ്പം ഇല്ല കുഞ്ഞിച്ചുണ്ടിന്. പാവം.
വാ അടച്ച് പിടിച്ചിരുന്ന് ക്ലാസി ആയി കഴിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് കാണുന്നത് പോലെ എൻജോയ് ചെയ്ത് ഞാനും കഴിക്കുന്നു. പെട്ടെന്ന്........
ഐഡിയ.... 💡
"അമ്മക്കുഞ്ഞു.... ഒരു കാര്യം കാണിച്ച് തരാം...."
വായിൽ മുഴുവൻ ഷവർമയാണ്. മുഖം മുകളിലേക്ക് പിടിച്ച് വളരെ ബുദ്ധിമുട്ടി ചോദിച്ചു... "എന്താ..?"
💬 Comments
View all comments