0%

Chapter Title : അമ്മക്കുഞ്ഞ് 8 [skull666]

Author : kkstories Read All Parts 1259

കാര്യത്തിലെ സത്യം അന്വേഷിച്ച് കണ്ടെത്താനോ അത് പുറത്ത് കൊണ്ടുവരാനോ സാധിക്കുമോ എന്നറിയാൻ വേണ്ടിയാണ് ഞാൻ ഇത് അയക്കുന്നത്.

ദയവ് ചെയ്ത് ഞാൻ ആരാണെന്ന് അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കുക.

എഴുത്ത് ചുവടെ കോപ്പി ചെയ്യുന്നു.
___________________________________

പ്രിയപ്പെട്ട ജോർജ്ജ്,

എൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു മനുഷ്യൻ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുഃഖം ഇതായിരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ കടന്നുപോവുന്ന അവസ്ഥ എങ്ങനെ കൃത്യമായി നിനക്ക് മുൻപിൽ അവതരിപ്പിക്കണം എന്നെനിക്കറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു...
___________________________________

നിൻ്റെ ജീവിതത്തിൽ നീ ഏറ്റവും സ്നേഹിക്കുന്ന, നിൻ്റേതെന്ന് മാത്രം അഹങ്കരിക്കുന്ന പെണ്ണിനെ നീ മനസ്സിൽ ഓർക്കുക...

----------
("ഇത് വായിച്ചപ്പോൾ, എൻ്റെ കണ്ണടിച്ച് പൊട്ടിച്ച് മുൻപിൽ ഇരുന്ന് മോങ്ങുന്ന ഐറ്റത്തിൻ്റെ മുഖം എൻ്റെ മൈൻ്റിൽ ഒരു സെക്കൻ്റ് ഫ്ലാഷ് ആയി.")
-----------

....അവൾ അതീവ സുന്ദരിയാണ്. വിദ്യാസമ്പന്നയും വിവേകമതിയും ആണ്. നിന്നെയും കുട്ടികളെയും വളരെയധികം സ്നേഹിക്കുന്നു.. ഉയർന്ന നിലയിലുള്ള, ആദരിക്കപ്പെടുന്ന ഒരു ജോലി ചെയ്യുന്നു, അതും സമൂഹത്തിൽ ഏറ്റവും നിലയും വിലയുമുളള ഒരു സന്യാസി സഭയുടെ സ്ഥാപനത്തിൽ. ജോലി സ്ഥലത്തുള്ള മറ്റാരുമായും അവൾ മനസ്സ് തുറന്ന് സംസാരിക്കുന്നത് പോലും നീ കണ്ടിട്ടില്ല.

അവളുടെ പദവി കൊണ്ടും അറിവ് കൊണ്ടും അവളെ നാട്ടിൽ എല്ലാവരും ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതും അവളോട് സംസാരിക്കുന്നതും.

ഇതുവരെ നിൻ്റെ വാക്കുകൾക്ക് വിപരീതമായി അവളൊന്നും ചെയ്തിട്ടില്ല. അവൾ സ്വന്തമായതിൽ നീ അഭിമാനിക്കുന്നു. നിങ്ങളുടെ ലൈംഗികജീവിതവും കുടുംബജീവിതവും സന്തോഷവും സമാധാനവും നിറഞ്ഞതാണ്.

അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ ഹാൻഡ്ബാഗിൽ നിന്ന് വീണുപോയ ഒരു പെൻഡ്രൈവ് നിനക്ക് ബെഡ് റൂമിൽ നിന്ന് കിട്ടാനിടയാകുന്നു. കറുത്ത പെൻഡ്രൈവിൽ ചുവന്ന നിറത്തിലെ ഒരു കുരിശും, "Copy#167" എന്ന എഴുത്തും.

അവൾ വീട്ടിൽ ഇല്ലാത്തത് കൊണ്ട് മാത്രം നീയത് ലാപ്റ്റോപ്പിൽ കണക്റ്റ് ചെയ്ത് പരിശോധിക്കുന്നു. 64 GB സ്റ്റോറേജിൽ 58 GB യോളം ഫയലുകൾ ആണ്.

ആദ്യത്തെ ഫോൾഡർ നീ തുറക്കുന്നു.

നിൻ്റെ ഭാര്യയുടെ ചിത്രങ്ങളാണ്. നീ എടുത്ത ഫോട്ടോകൾ, ജോലി സ്ഥലത്ത് വച്ചുള്ളത്, പല ആഘോഷങ്ങൾക്കിടയിൽ ഉള്ളത്, സോഷ്യൽ മീഡിയയിലെ, പിന്നെ ചില സാധാരണ

💬 Comments

View all comments