Chapter Title : അമ്മക്കുഞ്ഞ് 8 [skull666]
പുറകിലൂടെ ബെഡ്ഡിൽ കയറി ഭിത്തിയോട് ചേർന്ന് ഫോണിൽ നോക്കി കിടന്നു. അടി കിട്ടിയ സ്ഥിതിക്ക് ഇനി ബോൾ എൻ്റെ കോർട്ടിലാണ്. ഇങ്ങോട്ട് വന്നോളും.
വരട്ടെ... അതുവരെ സമയം പോവാൻ വേണ്ടി കഴിഞ്ഞ ദിവസം എൻ്റെ ഫെയ്സ്ലെസ് യൂറ്റ്യൂബ് ചാനലിൻ്റെ മെയിലിൽ വന്ന അനോണിമസ് മെയിൽ ഓപ്പൺ ചെയ്ത് ഞാൻ വായിക്കാൻ തുടങ്ങി.
(Mail id: [email protected])
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
"പ്രിയപ്പെട്ട ഹാരീ,
താഴെ ചേർക്കുന്നത് എൻ്റെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ലഭിച്ച ഒരു കത്താണ്. ഇതിൽ പറയുന്ന കാര്യത്തിൻ്റെ നിജസ്ഥിതി എനിക്ക് അറിയില്ല എങ്കിലും ഭയപ്പെടുത്തുന്നതും വിശ്വസിച്ച് പോവുന്നതുമായ പല കാര്യങ്ങളും ഇതിലുണ്ട്. താങ്കളുടെ ചാനലിന് ഈ കാര്യത്തിലെ സത്യം അന്വേഷിച്ച് കണ്ടെത്താനോ അത് പുറത്ത് കൊണ്ടുവരാനോ സാധിക്കുമോ എന്നറിയാൻ വേണ്ടിയാണ് ഞാൻ ഇത് അയക്കുന്നത്.
ദയവ് ചെയ്ത് ഞാൻ ആരാണെന്ന് അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കുക.
എഴുത്ത് ചുവടെ കോപ്പി ചെയ്യുന്നു.
___________________________________
പ്രിയപ്പെട്ട ജോർജ്ജ്,
എൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു മനുഷ്യൻ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുഃഖം ഇതായിരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ കടന്നുപോവുന്ന അവസ്ഥ എങ്ങനെ കൃത്യമായി നിനക്ക് മുൻപിൽ അവതരിപ്പിക്കണം എന്നെനിക്കറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു...
___________________________________
നിൻ്റെ ജീവിതത്തിൽ നീ ഏറ്റവും സ്നേഹിക്കുന്ന, നിൻ്റേതെന്ന് മാത്രം അഹങ്കരിക്കുന്ന പെണ്ണിനെ നീ മനസ്സിൽ ഓർക്കുക...
----------
("ഇത് വായിച്ചപ്പോൾ,
💬 Comments
View all comments