Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]
അതിനു ചികിത്സയുടെ പുറമെ പരിഹാരക്രിയകൾക്കു വേണ്ടിയും പൈസ ചിലവായി .അതിനിടയ്ക്കാണ് ഒരു ദിവസം മുംബയിൽ താമസിക്കുന്ന തന്റെ മകൾ മാതു ഫോൺ ചെയ്തു പറഞ്ഞത് ഹരിക്കുട്ടനെ അവിടെ വെച്ച് കണ്ടെന്നു .
ഹരിക്കുട്ടൻ തന്നെയാണെന്ന് അവളുറപ്പിച്ചു പറഞ്ഞപ്പോൾ സുഭദ്രയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത് .ശരിക്കു പറഞ്ഞാൽ അവർക്കു പുതിയൊരു ജീവിതം കിട്ടിയ പോലായിരുന്നു .അവസാനം മാതുവും ഭർത്താവും കൂടി അവനെ കണ്ടു പിടിച്ചു .
കലീനയിൽ നിന്നും സാന്താക്രൂസിലേക്കു പോകുന്ന വഴിയിലുള്ള ഒരു ഗല്ലി പോലുള്ള ഇടുങ്ങിയ സ്ഥലത്ത് മൂന്നാലു കൂട്ടുകാരുമായി ആയിരുന്നു താമസം .ഏതോ കൺസ്ട്രക്ക്ഷൻ കമ്പനിയിലെന്തോ ജോലിയുള്ള മൂന്നാലു പേര് ഒന്നിച്ചു താമസിക്കുന്നതിൽ ഒരാളായിരുന്നു ഹരിക്കുട്ടൻ .വീട്ടിലെയും നാട്ടിലെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി .'അമ്മ ഒറ്റയ്ക്കായി എന്നും കൂടി പറഞ്ഞപ്പോൾ അവസാനം നാട്ടിൽ ഈ ഓണത്തിന് വരാമെന്നു അവൻ സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് ഹരിക്കുട്ടന്റെ ഈ വരവ് ..
ജയന്തി ജനതയിൽ കേറിയിട്ടുണ്ട് എന്ന് മാതു വിളിച്ച് പറഞ്ഞപ്പോൾ താൻ ഒറ്റപ്പാലത്ത് പോയി വിളിച്ചോണ്ട് പോരുകയായിരുന്നു . ഇനി തിരിച്ചു പോകുന്നില്ലെന്നാണ് അവൻ പറയുന്നത് ഇനീപ്പോ പോകാമെന്നു വിചാരിച്ചാലും അവനു കഴിയില്ല കാരണം വീട്ടിലെ അവസ്ഥ അത്രത്തോളമാണ് .അച്ഛൻ തളർന്നു പോയി അമ്മ ഒറ്റയ്ക്കായി ഇനി ഹരിക്കുട്ടന് എല്ലാം ഇട്ടെറിഞ്ഞ് ഒരിക്കൽ പോയത് പോലെ ഇനി സാധിക്കില്ല .
..അല്ലാ മാഷേ എന്താ ആലോചിക്കുന്നേ … ഇവിടെങ്ങുമല്ലേ …
ഹരിക്കുട്ടന്റെ ശബ്ദം കേട്ട് രാമനാഥൻ പെട്ടന്ന് ഓർമ്മകളിൽ നിന്നുണർന്നു
..അല്ലെടോ അല്ല .. താൻ തൊഴുതു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വർഷങ്ങൾക്കു പുറകിലേക്കൊന്ന് പോയി …അന്നത്തെ
💬 Comments
View all comments