Chapter Title : അമ്മക്കുട്ടി 4 [Zilla]
എറിഞ്ഞാ നല്ല സുഖവല്ലേ.
സൗമ്യ :എന്തിനാ എന്നെ ദേഷ്യം പിടിപ്പിക്കണേ, ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് കുടിച്ചിട്ട് ഇങ്ങോട്ട് വരരുതെന്ന്.... അതുകൊണ്ടല്ലേ.
അവൾ അവന്റെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു.
മിഥുൻ :മ്മ് സാരമില്ല... എന്റമ്മുസല്ലേ വേറാരും അല്ലല്ലോ.
സൗമ്യ :ശെരിക്ക് നൊന്തോ.
മിഥുൻ :ഇല്ല എന്റെ അമ്മകുട്ടീ....
അവള്ടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് അവന് പറഞ്ഞു. എന്നിട്ട് അവള്ടെ കയ്യിൽ ഒരുമ്മ കൊടുത്തു.
സൗമ്യ :ഡാ ഇന്ന് നീ കോളേജിൽ പോവണ്ടാട്ടോ...
മിഥുൻ :അതെന്താ, ഇന്നെന്താ പ്രത്യേകത
സൗമ്യ :അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. നിന്നെ ഇന്ന് വിടാൻ ഒരു മടി.
മിഥുൻ :മടിയോ എന്തിനു.
സൗമ്യ :കുന്തം... അത്ര വല്ല്യ പഠിപ്പിയാണെങ്കി നീ പൊക്കോ.
അവൾ അവനെ തള്ളി മാറ്റി പുറത്തേക്ക് നടന്നു. പെട്ടെന്ന് മിഥുൻ ഓടിച്ചെന്ന് അവളെ പുറകിന്ന് കെട്ടിപിടിച്ചു.
മിഥുൻ :പിണങ്ങല്ലേ എന്റെ സുന്ദരികോതേ... ഞാനിന്ന് പോണില്ല പോരെ.
സൗമ്യ :മ്മ്
മിഥുൻ :ഹോ എന്ത് സ്വഭാവ ഇതിന്റെ..
അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
സൗമ്യ :എന്താടാ എന്റെ സ്വഭാവത്തിന് കൊഴപ്പം.
മിഥുൻ :ഒരു കൊഴപ്പോം ഇല്ല ഞാൻ ചുമ്മാ പറഞ്ഞതാ...
അവൻ കൈകൂപ്പി അവളോട് പറഞ്ഞു.അന്നേരം സൗമ്യ അവന്റടുത്തേക്ക് ചെന്നു. അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.
സൗമ്യ :നിന്നോടൊള്ള സ്നേഹോം സ്വന്തത്ര്യോം കൊണ്ടാട്ടോ ഇന്നലെ അങ്ങനെ ചെയ്തേ...
മിഥുൻ :അതു സാരില്ല അമ്മുസേ. എനിക്ക് കൊഴപ്പില്ല.
സൗമ്യ :അയ്യടാ... നിനക്ക് കൊഴപ്പം ഇണ്ടെങ്കിലും എനിക്കൊരു കോപ്പും ഇല്ല. നിന്നെ ഇനീം ഞാൻ തല്ലും.
അതുപറഞ്ഞോന്നു പൊട്ടിച്ചിരിച്ചിട്ട് അവന്റെ വയറ്റിൽ ഒരു കുത്തു
💬 Comments
View all comments