Chapter Title : അമ്മക്കുട്ടി 4 [Zilla]
:മ്മ് ശെരി അച്ഛാ...അച്ഛനെന്ന വന്നേ.
അജേഷ് :ഈ വെള്ളിയാഴ്ച വരും.
മിഥുൻ :ആ ശെരി അച്ഛാ.
പിന്നെ അവൻ ഫോൺ വെച്ച് നേരെ ഗ്രൗണ്ടിൽ പോയി, അവിടെ രണ്ട് കളിയൊക്കെ കഴിഞ്ഞ് കൂട്ടുകാരോട് സംസാരിച്ചിരുന്നപ്പോളാണ് സന്തോഷേട്ടന്റെ വീട്ടിൽ പോണ കാര്യം ഓർമ്മ വന്നത്.. അവൻ നേരെ അയാളുടെ വീട്ടിലോട്ട് വിട്ടു. സന്തോഷ് അജേഷിന്റെ ഉറ്റ ചങ്ങാതിയാണ് ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളർന്നവരാണ് രണ്ടുപേരും.അവൻ അയാളുടെ വീട്ടിൽ എത്തി ഡോർ ബെൽ അടിച്ചു.പുള്ളിടെ ഭാര്യ ലക്ഷ്മിയാണ് വന്നു ഡോർ തുറന്നത്.
ലക്ഷ്മി :ഇതാരാ.. എത്ര നാളായിട ഇങ്ങോട്ടൊക്കെ വന്നിട്ട്.
മിഥുൻ :പരീക്ഷയൊക്ക ആര്ന്നു ചേച്ചി അതാ...
ലക്ഷ്മി :നീ കേറിയിരിക്ക്.. ഞാൻ കുടിക്കാനെടുക്കാം.
മിഥുൻ :ആഹ്.. സന്തോഷേട്ടൻ ഇല്ലേ ചേച്ചി.
ലക്ഷ്മി :ആഹ്ടാ ഇണ്ട്... ചേട്ടാ ദേ മിഥുൻ വന്നേക്കുന്നു.
അവൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. അപ്പോൾ പുള്ളി ഇറങ്ങി വന്നു അവനെ കണ്ടത് അയാൾക്കൊരു പരിങ്ങലും മുഖത്തു നോക്കാനുള്ള വല്ലായ്മയൊക്കെ അവൻ ശ്രദ്ധിച്ചു.
മിഥുൻ :ചേട്ടാ അച്ഛൻ ഇവിടെ വരാൻ പറഞ്ഞിരുന്നു എന്താ കാര്യം.
സന്തോഷ് :ആഹ് അത് ഞാൻ പറയാടാ നീ ആദ്യം എന്തേലും കുടിക്ക്.
കുറച്ചു കഴിഞ്ഞ് ലക്ഷ്മി രണ്ടാൾക്കും ഉള്ള ചായയായിട്ട് വന്നു.അവർ രണ്ടുപേരും അത് കുടിച്ചുകഴിഞ്ഞു സന്തോഷ് അവനോക്കി.
സന്തോഷ് :ഡാ നമക്ക് പുറത്തോട്ടിരുന്നു സംസാരിക്കാം കുറച്ച് സീരിയസ് കാര്യമാ
മിഥുൻ :ചേട്ടാ എന്താ കാര്യം, അച്ഛനും ഒന്നും തെളിച്ചു പറയുന്നില്ല.
സന്തോഷ് :എല്ലാം പറയാം നീ വാ.
അയാൾ എന്നിട്ട് അവനെകൊണ്ട് വീടിനു പുറത്തോട്ടെറങ്ങി. ഒരു മരത്തിന്റെ ചുവട്ടിൽ
💬 Comments
View all comments