Chapter Title : അമ്മക്കുട്ടി 6 [Zilla]
പിന്നേം എന്റെ അടുത്ത് ചുറ്റിപറ്റി വന്ന് നിക്കും... അത് പോലെയാ നീ ഇന്ന് അമ്മ കാണാണ്ട് എന്റടുത്തു വന്ന് ചുറ്റികളിച്ചപ്പോ എനിക്ക് തോന്നീത്...
അത് കേട്ടപ്പോ മിഥുൻറെ മുഖത്തൊരു വളിഞ്ഞ ചിരി വന്നു...
മിഥുൻ : അതൊക്കെ പണ്ടല്ലേ ഇപ്പൊ ഞാൻ പുരോഗമിച്ചു.
സൗമ്യ : ഉവ്വ... ഇപ്പൊ പണ്ടത്തേലും കൂടി.
മിഥുൻ : ഓഹ് എന്നാ ഞാൻ വേറെ വല്ല പെണ്ണുങ്ങളുടെ പുറകെ പൊക്കോളാം.
സൗമ്യ : കൊല്ലും ഞാൻ.
അത്രേം നേരം ചിരിച്ചു കളിച്ചു സംസാരിച്ച സൗമ്യ പെട്ടെന്ന് വയലന്റ് ആയി...മുഖമൊക്കെ ചോവന്നിട്ടുണ്ട്... മിഥുൻ ഇത് കണ്ട് അന്തംവിട്ടുപോയി.അവൻ തമാശക്കാണ് പറഞ്ഞതെങ്കിലും അമ്മൂസത് സീരിയസ് ആയിട്ടാണ് എടുത്തത്.
മിഥുൻ : ഞാനൊരു തമാശ പറഞ്ഞതല്ലേ.
സൗമ്യ : ഇമ്മാതിരി തമാശ ഇനി പറഞ്ഞ നിന്റെ കരണം ഞാനടിച്ചു പൊളിക്കും... അവൻ വേറെ പെണ്ണുങ്ങളുടെ പൊറകെ പോവുമത്രെ.
അവൾ പല്ലുകടിച്ചോണ്ട് പറഞ്ഞു... മിഥുൻ ഇത് കണ്ട് ശെരിക്കും അത്ഭുതം ആയി ഇത്ര ചെറിയ കാര്യത്തിനെന്തിനാ ഇവൾ ഇങ്ങനെ ദേഷ്യപ്പെടണെ.
മിഥുൻ : ഞാനങ്ങനെ പോവുന്നു തോന്നുന്നിണ്ടോ അമ്മൂസിന്... അപ്പൊ അത്രേം ഉള്ളോ എന്നോടൊള്ള വിശ്വാസം.
അവന് അവന്റെ മെയിൻ ഐറ്റം പുറത്തെടുത്തു 'സെന്റി '. കാര്യം എന്തൊക്കെ പറഞ്ഞാലും മിഥുൻറെ മനസൊന്നു പിടഞ്ഞ സൗമ്യെടെ ദേഷ്യോം പിണക്കോക്കെ പമ്പ കടക്കും.എന്നിട്ടവൻ തിരിഞ്ഞ് കെടന്നു.അമ്മൂസൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പൊ അവന് സംശയമായി സെന്റി ഏറ്റില്ലേ....അപ്പോളേക്കും സൗമ്യ അവനെ പുറകേന്ന് കെട്ടിപിടിച്ചു എന്നിട്ട് അവള്ടെ മുഖം അവന്റെ മുതുകിൽ മുട്ടിച്ചു.
സൗമ്യ : സോറി.... എന്തിനാ അങ്ങനൊക്കെ പറഞ്ഞെ.
ഹാവു
💬 Comments
View all comments