Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ]
കല്യാണമെല്ലാം വളരെ പെട്ടെന്നായിരുന്നു എന്നും എന്നെ അറിയിക്കാൻ അവൾ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ കല്യാണം വേണ്ടെന്നു പറയാനുള്ള സാഹചര്യം ഇല്ലാത്തതിനാലും ആണ് അവൾ ഗൾഫ് കാരനുമായുള്ള ആ കല്യാണത്തിന് നിര്ബന്ധിതയായത് എന്നും 'അമ്മ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി. 'അമ്മ ശരിക്കും വളരെ സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്.
അങ്ങനെ ഡൽഹിയിൽ MBA പഠനവും കഴിഞ്ഞു, ശേഷം ഒരു ചെറിയ ജോലിയുമായി 2 -3 വര്ഷം ഡൽഹിയിൽ തന്നെ കഴിഞ്ഞു. അപ്പോളാണ് മോശമല്ലാത്ത ശമ്പളത്തിൽ കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കുന്നത്. അങ്ങനെ ജീവിതം വീണ്ടും നാട്ടിലേക്കു പറിച്ചു നട്ടു. കൊച്ചിയിലാണ് താമസമെങ്കിലും എല്ലാ ആഴ്ചയിലും നാട്ടിൽ വരും.
ആഴ്ച അവധിയിൽ വന്നാൽ അവസരം കിട്ടുമ്പോൾ ചിലപ്പോഴൊക്കെ അവളുടെ വീട്ടിൽ പോകാൻ തുടങ്ങി. റീന 3 വയസ്സുകാരൻ മകനോടൊപ്പം അവളുടെ ഭർത്താവിന്റെ വീട്ടിലാണ് താമസം. അവിടെ നിന്നും 1 മണിക്കൂർ ബസ് യാത്രയുടെ ദൂരമുണ്ട്.
മാസത്തിൽ കുറച്ചു ദിവസം വന്ന് അമ്മയോടൊപ്പം നിൽക്കാറുണ്ട്. ഞാൻ നാട്ടിലെത്തിയശേഷം അവളുടെ വീട്ടിലേക്കുള്ള വരവ് കൂടിവന്നു. അവൾ വീട്ടിൽ വന്നാലൊക്കെ ഞാൻ അവിടെ പോവുക പതിവായി. അവളുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളൊക്കെ അവൾ എന്നോട് പങ്ക് വയ്ക്കാൻ തുടങ്ങി. ദാമ്പത്യത്തിൽ അവൾ സന്തോഷവതിയല്ലെന്നു അമ്മയും ഒരിക്കൽ സൂചിപ്പിച്ചിരുന്നു.
വിഷമങ്ങൾക്കിടയിലും എന്റെ സന്ദര്ശനങ്ങളിലും സാമീപ്യത്തിലും അവൾ സന്തോഷം കണ്ടെത്തുന്നത് അവളുടെ അമ്മയ്ക്കും ആശ്വാസമാകുന്നതായി എനിക്ക് തോന്നി. അങ്ങനെ മൂന്നുപേർക്കുമിടയിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കാൻ തുടങ്ങി.
ആ ഇടക്ക് ഗൾഫിലേക്ക് visit വിസയിൽ പോകുന്നതിനായി എന്തോ മെഡിക്കൽ ചെക്കപ്പ് നു വേണ്ടി അവൾക്കു കൊച്ചിയിൽ പോകേണ്ടതായി വന്നു.
💬 Comments
View all comments