Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ]
ഭർത്താവ് അറിയിച്ചത് പ്രകാരം അവൾ അമ്മയെയും കൂട്ടി പോകുവാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. കൊച്ചിയിലുള്ള അവളുടെ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് കാര്യങ്ങൾ ഒക്കെ ചെയ്തു തിരിച്ചുവരുവാനായിരുന്നു പദ്ധതി. അതിനിടയിലാണ് ഞാൻ അവിടെ പോകാനിടയായത്. കാര്യമറിഞ്ഞപ്പോൾ ഞാൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.
അടുത്ത weekend ൽ വന്നു തിരിച്ചു പോകുമ്പോൾ നിങ്ങൾ എന്റെ കൂടെ വന്നോളൂ. ഞാൻ സാധാരണയായി തിങ്കളാഴ്ച രാവിലെ 5 മണിക്ക് പുറപ്പെട്ടു (എന്റെ wagon R കാറിൽ) 10 മണി ആകുമ്പോഴേക്കും കൊച്ചിയിൽ ഓഫീസിൽ എത്തുകയാണ് പതിവ്. രണ്ടുപേർക്കും നിർദ്ദേശം ഇഷ്ടപ്പെട്ടുവെങ്കിലും അതിരാവിലെയുള്ള യാത്ര കുറച്ചു വിഷമമായി തോന്നി. "എന്നാൽ നമുക്ക് ഞായറാഴ്ച്ച തന്നെ പോകാം എന്നിട്ടു നിങ്ങളെ അവിടെ മാമി യുടെ വീട്ടിൽ വിടാം" എന്റെ ഭേദഗതി സന്തോഷത്തോടെ അംഗീകരിക്കപ്പെട്ടു.
രഞ്ജിത്ത് താമസിക്കുന്നയിടത്ത് സൗകര്യമുണ്ടായിരുന്നെങ്കിൽ അവളെ (മാമിയെ ) ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല എന്ന അമ്മയുടെ പരിദേവനം എന്നിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കിലും bachelor accommodation ആയതിനാൽ ഫാമിലിക്ക് സൗകര്യമില്ലെന്ന യാഥാർഥ്യം നിരാശയിലാഴ്ത്തി.
എങ്കിൽ നമുക്ക് ഹോട്ടൽ മുറി എടുക്കാം. ആരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട. പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിച്ചില്ലെങ്കിലും ഞാൻ ചുമ്മാ ഒന്ന് ഇട്ടു കൊടുത്തു. അതൊക്കെ മോന് ഒരു വിഷമമാകില്ലേ.. കുറച്ചു നേരത്തേക്കുള്ള നിശബ്ദതയ്ക്കു ശേഷം 'അമ്മ ചോദിച്ചു.
തുള്ളിച്ചാടാനുള്ള സന്തോഷം മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ എനിക്കെന്ത് വിഷമം എന്ന നിർവികാര മറുപടിയിലൊതുക്കി. എന്നാൽ അങ്ങനെ ചെയ്യാം അമ്മെ.. എന്ന റീനയുടെ ഇടപെടലിൽ കാര്യങ്ങൾ അങ്ങനെതന്നെ തീരുമാനിക്കപ്പെട്ടു. എന്നാൽ ഞാൻ നാളെതന്നെ പോയി (ഭർതൃവീട്ടിൽ) അടുത്ത ശനിയാഴ്ച വരാം.
💬 Comments
View all comments