Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]
, ഇപ്പോ നീയാണെന്റെ തലവേദന , ഒന്നു പോയി തന്നാൽ എനിക്ക് കിടക്കായിരിന്നു " എന്നും പറഞ്ഞു ഞാൻ കട്ടിലിൽ ഒന്ന് കിടന്നു .
ഇതിലപ്പോ തലവേദനക്കുള്ള മരുന്ന് ആണൊന്നും ചോദിച് ആ ഗ്യാപ്പിൽ അവൾ ആ ബാഗ് കയ്യിലെടുത്തു .
അയ്യോ അതെങ്ങാനും തുറന്നാൽ എൻ്റെ സകല ഇമേജും പോവും . അതുകൊണ്ട് ഞാൻ ചാടി എണീറ്റു ആ ബാഗിൽ പിടുത്തമിട്ടു മറ്റേ അറ്റം അവളുടെ കയ്യിലും. ഒരു യുദ്ധം തുടങ്ങാൻ പോകുന്ന പ്രതീതി ആയിരിന്നു ആ മുറി നിറയെ . അവളു വിടുന്ന ലക്ഷണം ഇല്ല . ഞാൻ എൻ്റെ സകല ശക്തിയും ഉപയോഗിച്ച ബാഗ് ഒറ്റ വലി . പ്രതീക്ഷിക്കാതെ വലിച്ച വലിയിൽ ബാഗിന്റെ കൂടെ പോന്ന അവളെ ഒരു തള്ളും കൊടുത്തപ്പോ ബാഗ് എൻ്റെ കയ്യിൽ സേഫ് ആയി.
ഒരു പൊട്ടിത്തെറി ഇല്ലാതെ യുദ്ധം ജയിച്ച ആശ്വാസത്തോടെ ശ്രീയെ നോക്കുമ്പോൾ അതാ അവൾ നിലത്തിരുന്ന് മോങ്ങുന്നു . ദേ അടുത്ത കുരിശ് ഇവളെ എങ്ങനേലും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടില്ലേൽ പണിയാണ് എന്നും മനസ്സിൽ കരുതി വേഗം ബാഗ് മാറ്റിവെച്ചു എന്നിട്ട് അവളുടെ അടുത്തു പോയിരിന്നു .
ശ്രീ നിനക്ക് വേദനിച്ചോ ..? ഞാൻ ചുമ്മാ തമാശയ്ക് .. എന്നെ പറയാൻ മുഴുമിപ്പിക്കാതെ അവൾ " ഞാൻ നിനക്കു തലവേദന ആണല്ലേ എന്നും പറഞ്ഞോണ്ട് കരച്ചിലിനു ആക്സിലേറ്റർ കൊടുത്തു. കണ്ണിൽ നിന്ന് ജലദാര ഒഴുകി ചുരിദാറെല്ലാം നനയാൻ തുടങ്ങി. അത് കണ്ടപ്പോ എനിക്കും വല്ലാണ്ട് ആയി .അപ്പോ വീഴ്ത്തിയതല്ല പ്രശ്നം പറഞ്ഞതാണ് . ഇതിനാണ് പെണ്ണുങ്ങളോട് സംസാരിക്കുമ്പോ 10 വട്ടം ആലോജിക്കണം എന്ന് പറയുന്നത്ഇങ്ങനെ ചെറിയ കുട്ടികളെ പോലെ കരയല്ലേ എന്നും പറഞ്ഞു ഞാൻ അവളുടെ കണ്ണ് നീർ തുടച്ചു എന്നിട്ട് എൻ്റെ രണ്ട് കയ്യിനുള്ളിൽ അവളുടെ മുഖം
💬 Comments
View all comments