Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]
ഒളിക്കുന്നതായിരുന്നു. ഒന്ന് നേരെ ശ്വാസം കിട്ടി നോക്കുമ്പോ എന്റെ കൂടെ ശ്യാമും ഉണ്ട്. അവൻ്റെ കയ്യിൽനിന്ന് ചോര ഒലിക്കുന്നുണ്ട് . ഞങ്ങളങ്ങനെ ഒന്നും മിണ്ടാതെ രണ്ടു മൂന്നു മണിക്കൂർ ഇരുന്ന് കാണും. പിന്നെ പോലീസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയതും വീട്ടുകാർ വന്ന് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയതും എല്ലാം ഒരു സിനിമ കാണുന്ന പോലെ ആയിരുന്നു.
വീട്ടിലെത്തിയിട്ടും അച്ഛൻ ഒന്നും പറഞ്ഞില്ല , പക്ഷെ 'അമ്മ അപ്പോഴും കരച്ചിലും എന്നെ ചീത്ത പറച്ചിലും നിർത്തിയിട്ടുണ്ടായിരുന്നില്ല .
അച്ഛൻ " നീ ഒന്ന് വായ അടച്ചേ .. ഇവിടെ ആരും ചത്തിട്ടൊന്നും ഇല്ലല്ലോ"
'അമ്മ " എന്നാലും നമ്മളോട് കള്ളം പറഞ്ഞു ഇവൻ ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയപോളോ ,, ഇവനെന്തേലും പറ്റിയിരുന്നെങ്കിലോ ...
" ആ സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. നീ അവനു ഭക്ഷണം കൊടുക്ക് , എന്നിട്ട് കുളിച്ചിട്ട് കിടക്കാൻ പറ "
'അമ്മ അതും കേട്ട് അടുക്കളയിലോട്ട് പോയി . ഞാൻ അപ്പോഴും ഒന്നും മിണ്ടാതെ നില്കാതെ നിൽക്കുകയായിരുന്നു . അച്ഛൻ ചീത്ത പറഞ്ഞാൽ വല്യ സീൻ ഇല്ല .അതാവുമ്പോ അതോടെ എല്ലാം കഴിയും ഇങ്ങനെ അയാൽ അച്ഛൻ ഏതൊക്കൊയോ പ്ലാൻ ചെയ്യുന്നുണ്ട് .
പിറ്റേ ദിവസം പത്രം വാവായിച്ചപ്പോൾ ആണ് പ്രശ്നത്തിന്റെ കിടപ്പ് മനസിലായത് . കോളേജ് ഒരു മാസത്തേക്ക് അടച്ചു. ഇനി ഡിസംബർ കഴിഞ്ഞേ തുറക്കൂ (ക്രിസ്തുമസ് സെലിബ്രേഷൻ കുളമായി). ഇടക്ക് 5 ത് സെമസ്റ്റർ എക്സാം ഉണ്ട് അത് മാത്രം നടക്കും . പിന്നെ ഇന്നലത്തെ
💬 Comments
View all comments